Skip to main content

തൊഴിലാളി ശ്രേഷ്ഠ പുരസ്‌കാരം: രണ്ട്, മൂന്ന് സ്ഥാനങ്ങൾക്കും ക്യാഷ് അവാർഡ്

 

  സംസ്ഥാനത്തെ മികച്ച തൊഴിലാളികൾക്കുള്ള തൊഴിൽവകുപ്പിന്റെ തൊഴിലാളി ശ്രേഷ്ഠ പുരസ്‌കാരം ഒന്നാം സ്ഥാനത്തിന് ഒരു ലക്ഷം രൂപയും രണ്ടാം സ്ഥാനത്തിന് പതിനായിരം രൂപയും മൂന്നാം സ്ഥാനത്തിന് 5000 രൂപയും സമ്മാനം പ്രഖ്യാപിച്ചു. നേരത്തേ ഒന്നാം സ്ഥാനത്തിന് മാത്രമാണ് ക്യാഷ് അവാർഡ് പ്രഖ്യാപിച്ചിരുന്നത്. ക്യാഷ് അവാർഡിനൊപ്പം സർട്ടിഫിക്കറ്റും ലഭിക്കും. കൂടാതെ പുരസ്കാരത്തിന് ഇന്റർവ്യൂവിന് മേഖലാ തലത്തിലും സംസ്ഥാന തലത്തിലും ഹാജരാകുന്നവർക്ക് യഥാക്രമം 500 രൂപയും 1000 രൂപയും ദിനബത്തയും അനുവദിക്കും.

പുരസ്കാരത്തിന് ഫെബ്രുവരി 5 വരെ അപേക്ഷിക്കാം. 
തൊഴിലുടമ സാക്ഷ്യപ്പെടുത്തുന്ന നിശ്ചിത ഫോർമാറ്റിലുള്ള സാക്ഷ്യപത്രവും 20 ചോദ്യങ്ങളടങ്ങുന്ന ചോദ്യാവലി പൂരിപ്പിച്ചതും അടക്കമുള്ള അപേക്ഷകൾ  www.lc.kerala.gov.in എന്ന തൊഴിൽ വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ഓൺലൈനായാണ് സമർപ്പിക്കേണ്ടത്. 
സ്ഥിരമായ തൊഴിലുടമയില്ലാത്ത തൊഴിലാളികൾ അതത് വാർഡ്‌മെമ്പർ നൽകുന്ന സാക്ഷ്യപത്രം ഉൾക്കൊള്ളിച്ചാൽ മതിയാവും.

കൂടുതൽ വിവരങ്ങൾക്ക്  അതത് ജില്ലാ ലേബർ ഓഫീസുകളുമായോ അസിസ്റ്റന്റ് ലേബർ ഓഫീസുകളുമായോ ബന്ധപ്പെടുക.

date