Skip to main content

ലഹരി വിരുദ്ധ കലണ്ടർ പുറത്തിറക്കി

 മയക്കുമരുന്നാസക്തിക്കെതിരെ സന്ദേശവുമായി ജൂനിയർ ചേംബർ ഇന്റർനാഷണലിന്റെ പള്ളിക്കര ഘടകം തയാറാക്കിയ കലണ്ടർ ജില്ലാ കലക്ടർ രേണുരാജ് പ്രകാശനം ചെയ്തു.

അങ്കണവാടികൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഓഫീസുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും കലണ്ടറുകൾ  പ്രദർശിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു

ജൂനിയർ ചേമ്പർ ഇന്റർനാഷണൽ  ഇന്ത്യയുടെ ഈ വർഷത്തെ പ്രധാന പ്രോഗ്രാമാണ്  "ഡ്രഗ്സ് നോട്ട് ഓക്കേ"

ജെ.സി.ഐ. പള്ളിക്കര പ്രസിഡൻ്റ് സണ്ണി വർഗീസ്, സോൺ ട്വന്റി വൈസ് പ്രസിഡന്റ്‌  ജിംലറ്റ് ജോർജ്,   മുൻ പ്രിസിഡന്റുമാരായ ലിജു ടി സാജു, കെ.എച്ച് ഇബ്രാഹിം തുടങ്ങിയവർ പങ്കെടുത്തു.

date