Skip to main content

തൊഴില്‍ പരിശീലന ശില്‍പശാല സംഘടിപ്പിച്ചു

സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി, കോളേജ്  വിദ്യാര്‍ത്ഥികള്‍ക്ക് നൈപുണ്യ പരിശീലനം നല്‍കുന്നതിനുള്ള കേരള സര്‍ക്കാര്‍ സംരംഭമായ  അഡീഷണല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാമിന്  (അസാപ്) കീഴില്‍ കൊണ്ടോട്ടി ഗവ. കോളേജില്‍ തൊഴില്‍ പരിശീലന ശില്പശാല സംഘടിപ്പിച്ചു. ബിരുദ  ബിരുദാനന്തര കോഴ്‌സുകള്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തോടൊപ്പം തൊഴില്‍ ലഭ്യത ഉറപ്പുവരുത്തുന്നതിന് നടപ്പിലാക്കിവരുന്ന 'കണക്റ്റ് കരിയര്‍ ടു ക്യാമ്പസ് ' കാമ്പയിന്റെ  ഭാഗമായാണ്  ശില്‍പശാല സംഘടിപ്പിച്ചത്. ട്രെയിനര്‍ സി. എം.ലൈല  വിദ്യാര്‍ത്ഥികളുമായി സംവദിച്ചു.
കോളേജിലെ സെമിനാര്‍ ഹാളില്‍ നടത്തിയ ശില്‍പ ശാല പ്രിന്‍സിപ്പല്‍ ഡോ. വി. അബ്ദുല്‍ ലതീഫ്  ഉദ്ഘാടനം ചെയ്തു .  അസാപ് കോഡിനേറ്റര്‍ ഡോ . അബ്ദുസലാം കണ്ണിയന്‍ അധ്യക്ഷത വഹിച്ചു. ഐ.ക്യു.എ.സി കോഡിനേറ്റര്‍ ഡോ. ആബിദ  ഫാറൂഖി, വിവിധ പഠന വകുപ്പു തലവന്‍മാരായ  ഡോ. ഒ.ടി മഞ്ജുഷ , മൊയ്തീന്‍കുട്ടി കല്ലറ ,  അബ്ദുള്‍ നാസര്‍,  ഡോ ഇന്ദുലേഖ , പ്രവീണ്‍ രാജ് എന്നിവര്‍ സംസാരിച്ചു. അധ്യാപകരായ  കെ.ഐ. എബിന്‍,  റഷ ബഷീര്‍ , മുജീബ് റഹ്മാന്‍,   അഫ്‌സല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

date