Skip to main content

ഓഫീസ് മാനേജ്മെന്റ് ട്രയിനി : അപേക്ഷ ക്ഷണിച്ചു

പത്തനംതിട്ട ജില്ലയിലെ പട്ടികവര്‍ഗ യുവതീ യുവാക്കള്‍ക്ക്  ക്ലറിക്കല്‍ തസ്തികയില്‍  പരിശീലനം നല്‍കുന്നതിനായി ഓഫീസ് മാനേജ്മെന്റ് ട്രയിനികളായി തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ പത്തനംതിട്ട ജില്ലയിലെ സ്ഥിര താമസക്കാരും, എസ്.എസ്.എല്‍.സി പാസായവരുമായിരിക്കണം.

 

01/01/2022 ല്‍ 18 വയസ് പൂര്‍ത്തിയായവരും 01/01/2022 ല്‍ 35   വയസ് കവിയാത്തവരുമായിരിക്കണം. ബിരുദധാരികള്‍ക്ക് അഞ്ച് മാര്‍ക്ക് ഗ്രേസ്മാര്‍ക്കായി  ലഭിക്കും. ഉദ്യോഗാര്‍ഥികളുടെ വാര്‍ഷിക വരുമാനം 100000  (ഒരു ലക്ഷം രൂപ) രൂപയില്‍ കവിയരുത്. (കുടുംബനാഥന്റെ/ സംരക്ഷകന്റെ് വരുമാനം) സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തുന്ന  എഴുത്തുപരീക്ഷയുടെ  അടിസ്ഥാനത്തിലായിരിക്കും  പരിശീലനത്തിന് തെരഞ്ഞെടുക്കുന്നത്.

 

നിയമനം താല്‍കാലികവും, ഒരു വര്‍ഷത്തേക്ക് മാത്രവുമായിരിക്കും. അപേക്ഷാ ഫോം റാന്നി ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസ്, റാന്നി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ്  എന്നിവിടങ്ങളില്‍ നിന്നും ലഭിക്കും.  ഉദ്യോഗാര്‍ഥികള്‍  ജാതി, വരുമാനം, വിദ്യാഭ്യാസ യോഗ്യത,  എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍,  ഫോട്ടോ എന്നിവ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. ഒരു തവണ  പരിശീലനം നേടിയവരുടെ അപേക്ഷ പരിഗണിക്കുന്നതല്ല. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി  ഫെബ്രുവരി 15. ഫോണ്‍ -  0473 5 227 703.

date