Skip to main content

പെട്രോളിയം ഡീലർമാർക്കുള്ള പ്രവർത്തന മൂലധന വായ്പ പദ്ധതി

പട്ടികജാതി വിഭാഗത്തിൽപ്പെട്ട അംഗീകൃത പെട്രോളിയം ഡീലർമാർക്ക് അവരുടെ പെട്രോൾ/ഡീസൽ/ എൽ.പി.ജി വിൽപ്പനശാലകൾ പ്രവർത്തനനിരതമാക്കുന്നതിനായി പ്രവർത്തനമൂലധനമായി പരമാവധി 10 ലക്ഷം രൂപ വരെ വായ്പ നൽകാൻ പരിഗണിക്കുന്നതിനായി കേരള സംസ്ഥാന പട്ടികജാതി/ പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ അപേക്ഷ ക്ഷണിച്ചു.

അപേക്ഷകൻ പട്ടികജാതി വിഭാഗത്തിൽപ്പെട്ടയാളുംപൊതുമേഖലയിലുള്ള ഏതെങ്കിലും ഒരു പെട്രോളിയം കമ്പനിയുടെ അംഗീകൃത ഡീലർ ആയിരിക്കേണ്ടതുമാണ്. അപേക്ഷകന് സംരംഭം നടത്തുന്നതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ വിവിധ ലൈസൻസുകൾടാക്‌സ് രജിസ്‌ട്രേഷൻ എന്നിവ ഉണ്ടായിരിക്കണം. അപേക്ഷകന്റെ കുടുംബ വാർഷിക വരുമാനം ലക്ഷം രൂപ കവിയരുത്. പ്രായം 60 വയസ് കവിയാൻ പാടില്ല. അപേക്ഷകനോ ഭാര്യയോ/ ഭർത്താവോ കേന്ദ്ര/ സംസ്ഥാന സർക്കാർ വകുപ്പുകളിലോ അനുബന്ധ സ്ഥാപനങ്ങളിലോ സ്ഥിരം ജോലിയുള്ളവരായിരിക്കരുത്. അപേക്ഷകൻ വായ്പയ്ക്ക് ആവശ്യമായ വസ്തുജാമ്യം ഹാജരാക്കണം. സ്വന്തം മേൽ വിലാസംഫോൺ നമ്പർജാതികുടുംബ വാർഷിക വരുമാനംവയസ്വിദ്യാഭ്യാസ യോഗ്യതഡീലർഷിപ്പ് ലഭിച്ച തീയതിഡീലർഷിപ്പ് അഡ്രസ്സ്ബന്ധപെട്ട പെട്രോളിയം കമ്പനിയുടെ പേര് എന്നീ വിവരങ്ങൾ സഹിതം വെള്ളക്കടലാസ്സിൽ തയ്യാറാക്കിയ പ്രാഥമിക അപേക്ഷ മാനേജിംഗ് ഡയറക്ടർ കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷൻടൗൺ ഹാൾ റോഡ്തൃശൂർ-20 ' എന്ന വിലാസത്തിൽ ലഭിക്കത്തക്കവിധം അയക്കണം.

പി.എൻ.എക്സ്. 634/2023

date