Skip to main content

റിപ്പബ്ലിക് ദിന കണ്ടിജന്റിന് രാജ് ഭവനിൽ സ്വീകരണം നൽകി

2023 റിപ്പബ്ലിക് ദിന പരേഡിലും രാജ്പഥ് മാർച്ചിലും പ്രധാനമന്ത്രിയുടെ റാലിയിലും സംസ്ഥാനത്തെ പ്രതിനിധീകരിച്ച് പങ്കെടുത്ത 116 എൻ.സി.സി. കേഡറ്റുകൾക്കും കണ്ടിജന്റ് കമാൻഡർക്കും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രാജ്ഭവനിൽ സ്വീകരണം നൽകി.  രാജ്യത്തെ 17 എൻ.സി.സി. ഡയറക്ടറേറ്റുകൾ തമ്മിൽ നടന്ന വിവിധ മത്സരങ്ങളിൽ ഒരു സ്വർണ്ണംരണ്ട് വെള്ളിരണ്ട് വെങ്കലം എന്നീ മെഡലുകൾ കരസ്ഥമാക്കിയ കേഡറ്റുകളെ ഗവർണർ അനുമോദിച്ചു.  ഡൽഹിയിലെ റിപ്പബ്ലിക് ദിന ക്യാമ്പ്  അനുഭവങ്ങൾ കേഡറ്റുകൾ ഗവർണറുമായി പങ്കുവച്ചു.

സ്വീകരണ പരിപാടിയിൽ എൻ.സി.സി. അഡീഷണൽ ഡയറക്ടർ ജനറൽ മേജർ ജനറൽ അലോക് ബേരി,  ഗ്രൂപ്പ് കമാൻഡർമാർകണ്ടിജന്റിന് നേതൃത്വം നൽകിയ കേണൽ എസ്. പ്രദീപ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.

പി.എൻ.എക്സ്. 659/2023

date