അഡിഷണൽ ഡയറക്ടർ (പ്രോഗ്രാംസ് ആൻഡ് കൾച്ചർ)
പത്രപ്രവർത്തക പത്രപ്രവർത്തകേതര പെൻഷൻ വിഭാഗത്തിന്റെയും, സോഷ്യൽ മീഡിയയുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളുടെയും പൂർണ്ണ ചുമതല, ഇന്റർസ്റ്റേറ്റ് പബ്ലിക് റിലേഷൻസ്, ഐ.ഇ.സി. കോ-ഓർഡിനേറ്റഡ് പ്രോഗ്രാമുകൾ എന്നിവയുടെ മേൽനോട്ടം, വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന നാടകോത്സവം/ സംഗീതോത്സവം, നൃത്തോത്സവം തുടങ്ങിയ സാംസ്കാരിക പരിപാടികളുടെ മേൽ നോട്ടം, റിപ്പബ്ലിക്ക് ദിന പരേഡുമായി ബന്ധപ്പെട്ട പ്രവർത്തനം, ടാഗോർ തിയേറ്ററിൻ്റെ ഭരണപരമായ മേൽനോട്ടം, വിവിധ വകുപ്പുകൾ സംഘടിപ്പിക്കുന്ന പ്രചാരണ സാംസ്കാരിക പരിപാടികളുമായി ബന്ധപ്പെട്ട് വകുപ്പിൻ്റെ ലയ്സൺ ചുമതല, റീജിണൽ ഡെപ്യൂട്ടി ഡയറക്ടർമാരുടെ മേൽനോട്ടത്തിൽ നടക്കുന്ന ജില്ലാതല ഫീൽഡ് പബ്ലിസിറ്റി പ്രവർത്തനങ്ങളുടെ മേൽനോട്ടവും, അവലോകനവും, വകുപ്പിന്റെ പ്രവർത്തനങ്ങൾക്ക് ആവശ്യമായ വിവരങ്ങൾ മറ്റു വകുപ്പുകളിൽ നിന്നും, വകുപ്പ് മന്ത്രിമാരുടെ ഓഫീസുകളിൽ നിന്നും ലഭ്യമാക്കുന്നതിനുള്ള മേൽനോട്ടം, റിസർച്ച് ആന്റ് റഫറൻസ് വിഭാഗത്തിന്റെ ഭരണപരമായ കാര്യങ്ങൾ, പിആർഡി ഓഫീസുകളുടെ ആധുനികവത്കരണം, ഇൻഫർമ്മഷൻ സെന്ററുകളുടെ ഏകോപനം എന്നിവയുടെ മേൽനോട്ടം, വാർ റൂം - ഫാക്ട് ചെക്ക് ഡിവിഷൻ എന്നിവയുടെ മേൽനോട്ടം, കേരള മീഡിയ അക്കാദമിയുടെ പൂർണ്ണ ചുമതല എന്നിവ അഡിഷണൽ ഡയറക്ടർ (പ്രോഗ്രാംസ് ആൻഡ് കൾച്ചർ) നിർവഹിക്കുന്നു.
ഡെപ്യൂട്ടി ഡയറക്ടർ (പെൻഷൻ വിഭാഗം), ഡെപ്യൂട്ടി ഡയറക്ടർ (സോഷ്യൽമീഡിയ), എന്നിവയുടെ പ്രവർത്തനങ്ങളുടെ മേൽനോട്ട ചുമതലയും അഡിഷണൽ ഡയറക്ടർക്കാണ്.