Skip to main content

കെ.എസ്.ഡി.പി ഉത്പാദിപ്പിക്കുന്ന മരുന്നുകള്‍ തമിഴ്‌നാട് സര്‍ക്കാര്‍ വാങ്ങും

*ഡെലിവറി ചെലാന്‍ വ്യവസായ വകുപ്പ് മന്ത്രി കൈമാറി
    കെ.എസ്.ഡി.പി യില്‍ ഉത്പാദിപ്പിക്കുന്ന മരുന്നുകള്‍ തമിഴ്‌നാട് സര്‍ക്കാരിനു വില്‍ക്കുന്നതിനുള്ള ഡെലിവറി ചെലാന്‍ വ്യവസായ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍ തമിഴ്‌നാട് മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ ഉമാനാഥിനു നിയമസഭയിലെ മന്ത്രിയുടെ ചേംബറില്‍ കൈമാറി.     ഈ വര്‍ഷം 75 ലക്ഷം രൂപയുടെ ഓര്‍ഡറാണ് ടെന്‍ഡറില്ലാതെ നേരിട്ട് കെ.എസ്.ഡിപിക്ക് ലഭിച്ചത്. ഈ സാമ്പത്തിക വര്‍ഷം മുതല്‍ നിരക്ക് കരാറിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ മരുന്നുകള്‍ വാങ്ങുന്നതിന് തമിഴ്‌നാട്  സര്‍ക്കാര്‍ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും ഇത് കെഎസ്ഡിപിയുടെ നിലവിലുള്ള ഉത്പാദനത്തിന്റെ അളവ് വര്‍ധിപ്പിക്കുമെന്നും വ്യവസായ വകുപ്പ് മന്ത്രി പറഞ്ഞു. 
    ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്, വ്യവസായ വകുപ്പ് സെക്രട്ടറി സഞ്ജയ് കൗള്‍, ഡോ. കെ. ഇളങ്കോവന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. 
പി.എന്‍.എക്‌സ്.1247/18

date