Skip to main content

മത്സ്യ തൊഴിലാളികള്‍ക്ക് പരിശീലനം 

ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ആറു ദിവസത്തെ പരിശീലന പരിപാടി നടത്തുന്നു. ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത  10-ാം ക്ലാസ്  പാസായ 20നും 45നും ഇടയില്‍ പ്രായമുള്ളവരാവണം അപേക്ഷകര്‍. വിവിധ മത്സ്യബന്ധനരീതികള്‍. മത്സ്യബന്ധന ഉപകരണങ്ങള്‍, സുരക്ഷാ ഉപകരണങ്ങള്‍, നാവിഗേഷന്‍ ആന്‍ഡ് സീമെന്‍ഷിപ്പ്  വിഷയങ്ങളിലായിരിക്കും പരിശീലനം.

ഫിഷറീസ് വകുപ്പിന്റെ കീഴിലുള്ള പരിശീലന കേന്ദ്രങ്ങളിലും കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളിലുമാണ് പരിശീലനം .  പരിശീലന ദിവസങ്ങളില്‍ 500 രൂപ സ്റ്റൈപെന്‍ഡ് , യാത്രാബത്ത, ഭക്ഷണം, താമസസൗകര്യം  നല്‍കും.

താത്പര്യമുള്ളവര്‍ നവംബര്‍ 15 നകം ആലുവ കിഴക്കേ കടുങ്ങല്ലൂരിലുള്ള ഫിഷറീസ് ജോയിന്റ് ഡയറക്ടുടെ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ : 0484 2604176
 

date