വികസന ചരിത്രത്തില്‍ സമസ്ത മേഖലകളിലും ശ്രദ്ധേയമായ മാറ്റമുണ്ടായതായി മന്ത്രി ടി.പി.രാമകൃഷ്ണന്‍
നാടിന്റെ വികസന ചരിത്രത്തില്‍ സമസ്തമേഖലകളിലും ഇതുവരെ ഉണ്ടാകാത്ത വിധം ശ്രദ്ധേയമായ മാറ്റമാണുണ്ടായതെന്ന് തൊഴില്‍ വകുപ്പ് മന്ത്രി ടി.പി.രാമകൃഷ്ണന്‍ പറഞ്ഞു. വടകര -മാഹി കനാലിന് കുറുകെ കരിങ്ങാലി മുക്ക് ലോക്ക് - കം - ബ്രിഡ്ജ് പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം എടച്ചേരി ഗ്രാമ പഞ്ചായത്ത് ഹാളില്‍ ഓണ്‍ലൈനായി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ഭരണ പ്രതിപക്ഷ ഭേദമില്ലാതെ എല്ലാ ജനവിഭാഗങ്ങളും വികസന കാര്യത്തില്‍ ഒന്നിച്ചുനിന്നു. കിഫ്ബി ഫണ്ട് പശ്ചാത്തല സൗകര്യ വികസനത്തില്‍ വലിയ മാറ്റമുണ്ടാക്കി. ദേശീയ ജലപാത യാഥാര്‍ഥ്യമാകാന്‍ പോവുകയാണ്. കരിങ്ങാലി മുക്ക് ലോക്ക്-കം - ബ്രിഡ്ജ് പദ്ധതിയുടെ പ്രവര്‍ത്തി സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.
വടകര- മാഹി ജലപാതയുടെ ഭാഗമായി കനാലില്‍ ശുദ്ധജലം നിലനിര്‍ത്തുന്നതിനും പുഴകളില്‍ ഉപ്പുവെള്ളം കയറുന്നത് തടയാനുമാണ് മാഹി പുഴയോട് ചേര്‍ന്നു കരിങ്ങാലി മുക്കില്‍ ലോക്ക് - കം ബ്രിഡ്ജ് നിര്‍മ്മിക്കുന്നത്. 30 കോടി രൂപയാണ് അടങ്കല്‍ തുക. 18 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന വേങ്ങോളി പാലം നിര്‍മാണ പ്രവൃത്തിയും മന്ത്രി നിര്‍വഹിച്ചു.
ഇ.കെ.വിജയന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. പാറക്കല്‍ അബ്ദുള്ള എംഎല്‍എ മുഖ്യാതിഥിയായി. എടച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ.അരവിന്ദാക്ഷന്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ടി.കെ.രാജന്‍ മാസ്റ്റര്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്യാമള കൃഷ്ണാര്‍പ്പിതം പങ്കെടുത്തു. ഇന്‍ലാന്റ് നാവിഗേഷന്‍ ഡയറക്ടര്‍ അരുണ്‍ കെ.ജേക്കബ് സ്വാഗതം പറഞ്ഞു.
- Log in to post comments