ഓപ്പണ്‍ വിഭാഗത്തില്‍ നിയമനം
തൃശൂര്‍ ജില്ലയിലെ അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ ഒരു ഡെപ്യൂട്ടി മാനേജര്‍ തസ്തികയില്‍ ഓപ്പണ്‍ വിഭാഗത്തില്‍ നിയമനം നടത്തും. സി.എ/സി.എം.എ/എം.കോം എന്നിവയാണ് യോഗ്യത. 11,910 -19,350 വരെയാണ് വേതനം. 18 -45 വരെയാണ് പ്രായപരിധി. നിയമാനുസൃത ഇളവുണ്ടായിരിക്കും.സി.എ/സി.എം.എ യോഗ്യതയുളളവര്‍ക്ക് ആറുമാസവും എം.കോം പാസായവര്‍ക്ക് പത്ത് വര്‍ഷത്തെ പ്രവൃത്തിപരിചയവും ഉണ്ടായിരിക്കണം.
ഉദ്യോഗാര്‍ത്ഥികള്‍ പ്രായം, ജാതി, വിദ്യാഭ്യാസ യോഗ്യത, തൊഴില്‍ പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഏപ്രില്‍ 27ന് മുമ്പ് ബന്ധപ്പെട്ട പ്രൊഫഷണല്‍ & എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നേരിട്ട്്യൂഹാജരായി പേര് രജിസ്റ്റര്‍ ചെയ്യണം. നിലവില്‍ ജോലി ചെയ്തു കൊണ്ടിരിക്കുന്നവര്‍ ബന്ധപ്പെട്ട മേധാവിയില്‍ നിന്നുളള എന്‍.ഒ.സി ഹാജരാക്കണം. 1960 ലെ ഷോപ്‌സ് & കൊമേഴ്ഷ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് നിയമനത്തിന് കീഴില്‍ വരുന്ന സ്ഥാപനങ്ങളില്‍ നിന്ന് ലഭിക്കുന്ന തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റുകള്‍ അസിസ്റ്റന്റ് ലേബര്‍ ഓഫിസര്‍ ഗ്രേഡ് -2 ഫാക്ടറി ആക്ടിന് കീഴില്‍ വരുന്ന സ്ഥാപനങ്ങളില്‍ നിന്ന് ലഭിക്കുന്ന തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റുകള്‍ ഫാക്ടറി ഇന്‍സ്‌പെക്ടര്‍/ജോയിന്റ് ഡയറക്ടര്‍ സാക്ഷ്യപ്പെടുത്തിയിരിക്കണം.
പി.എന്‍.എക്‌സ്.1402/18
- Log in to post comments