Skip to main content

ഹരിത കേരള മിഷന്‍ ജാഗ്രതോത്സവ പരിശീലനം

      പകര്‍ച്ച വ്യാധി പ്രതിരോധത്തിന്റെ ഭാഗമായി ഹരിത കേരള മിഷന്റെ നേതൃത്വത്തില്‍ മലപ്പുറം ബ്ലോക്ക് പഞ്ചായത്തില്‍ ദ്വിദിന പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണി കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കില, ശുചിത്വ മിഷന്‍, കുടുംബശ്രീ,സാക്ഷരത മിഷന്‍, ആരോഗ്യ വകുപ്പ് എന്നിവയുടെ സഹകരണത്തോടെയാണ് ജാഗ്രതോത്സവം സംഘടിപ്പിക്കുന്നത്.
       പ്ലാസ്റ്റിക്ക് ഉപകരണങ്ങള്‍ ഒഴിവാക്കി പരിസ്ഥിതി സൗഹൃദ വസ്തുക്കള്‍ കൊണ്ടുള്ള ഉപകരണങ്ങള്‍ നിര്‍മ്മിച്ച് കൊണ്ടായിരുന്നു പരിശീലനം. ഓലയും കടലാസും ഉപയോഗിച്ച് കളിപ്പാട്ടങ്ങളും വൈവിധ്യമുള്ള ഉല്പന്നങ്ങളും ക്യാമ്പ് അംഗങ്ങള്‍ നിര്‍മിച്ചു.       അഞ്ച് മുതല്‍ ഒമ്പത് വരെ ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികളാണ് ജാഗ്രതോത്സവത്തില്‍ പങ്കെടുക്കുന്നത്.
 ഹരിത കേരള മിഷന്റെ സഹകരണത്തോടെ പരിശീലനം നല്‍കിയ പ്രവര്‍ത്തകര്‍ പഞ്ചായത്ത് തലത്തില്‍ പരിശീലനം നല്‍കും. ഹരിത കേരള മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പി.രാജു, ശുചിത്വ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ സി.കെ അജീഷ്, ഡെപ്യൂട്ടി ഡി .എം .ഒ ഡോ.മുഹമ്മദ് ഇസ്മായീല്‍, ടെക്ക്‌നിക്കല്‍ അസിസ്റ്റന്റ്  യു.കെ കൃഷ്ണന്‍, സാക്ഷരതാ മിഷന്‍ അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ പി.വി.ശാസ്ത പ്രസാദ് തുടങ്ങിയവര്‍ പരിപാടിയില്‍ സംബന്ധിച്ചു.

 

date