Post Category
ഓട്ടോറിക്ഷ കണ്ടുകെട്ടും
കൊച്ചി: കെ.എല്‍ -17-ഡി-8695 രജിസ്‌ട്രേഷന്‍ നമ്പറുളള ഓട്ടോറിക്ഷ അബ്കാരി ആക്ട് 67(ബി) പ്രകാരം സര്‍ക്കാരിലേക്ക് കണ്ടുകെട്ടുന്നതിനെതിരെ എന്തെങ്കിലും ആക്ഷേപം ബോധിപ്പിക്കുവാനുണ്ടെങ്കില്‍ 15 ദിവസത്തിനകം എറണാകുളം എക്‌സൈസ് ഡപ്യൂട്ടി കമ്മീഷണര്‍ മുമ്പാകെ ബോധിപ്പിക്കേണ്ടതാണ്. അല്ലാത്തപക്ഷം വാഹനം സര്‍ക്കാരിലേക്ക് കണ്ടുകെട്ടുന്നതിനുളള നടപടികളുമായി മുന്നോട്ടു പോകുമെന്ന് എറണാകുളം എക്‌സൈ ഡപ്യൂട്ടി കമ്മീഷണര്‍ അറിയിച്ചു. 2017 ഡിസംബര്‍ രണ്ടിന് ചിത്രപ്പുഴ കടവില്‍ റോഡ് - ഇന്‍ഫോ പാര്‍ക്ക് എക്‌സ്പ്രസ് റോഡ് പരിസരത്ത് വാറ്റുചാരായം വില്പന നടത്തിയതിനെത്തുടര്‍ന്ന് വാഹനം എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ മുമ്പാകെ ഹാജരാക്കിയിരുന്നു.
date
- Log in to post comments