Post Category
വരള്‍ച്ച നേരിടാന്‍ ജല പാര്‍ലമെന്റ് കാമ്പയിന്
ജല ദുരുപയോഗവും അമിത ചൂഷണവും ഇല്ലാതാക്കി ജല ക്ഷാമം പരിഹരിക്കാന്‍ പുതിയ പദ്ധതിയുമായി ഹരിത കേരളം മിഷന്. ജല സമൃദ്ധിയുടെ ആഭിമുഖ്യത്തില്‍ ജില്ലയിലെ എല്ലാ വാര്‍ഡുകളിലും ജല പാര്‍ലമെന്റ് നടത്തും. വാര്‍ഡുകളിലെ ജല സംരക്ഷണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് വാര്‍ഡ് മെമ്പറുടെ നേതൃത്വത്തില്‍ സായാഹ്ന കൂട്ടായ്മ നടത്തും. നിലവിലുള്ള ജല സ്രോതസുകള്‍, ജല ലഭ്യത, ജല മലിനീകരണം തുടങ്ങിയവയെ കുറിച്ച് ചര്‍ച്ച ചെയ്യും.
വിവിധ ജല സംരക്ഷണ മാര്‍ഗങ്ങളെ കുറിച്ച് പൊതു ജനങ്ങള്‍ക്ക് പരിചയപ്പെടുത്തും. കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനുള്ള ശാശ്വത മാര്‍ഗം മഴക്കാലത്ത് ലഭിക്കുന്ന മഴവെള്ളം കാര്യക്ഷമമായി ഉപയോഗിക്കുകയും സംരക്ഷക്കുകയും ചെയ്യുകയാണ്. ഇതു സമ്പന്ധിച്ച അവബോധം ജനങ്ങളിലുണ്ാക്കുന്നതിനും ജല പാര്‍ലമെന്റ് സഹായിക്കും
date
- Log in to post comments