Skip to main content

ആരോഗ്യ ഇന്‍ഷുറന്‍സ് : ജീവനക്കാരുടെ വിവരം ലഭ്യമാക്കണം

 

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും നടപ്പാക്കുന്ന ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയും സര്‍ക്കാരിന്റെ ഗ്രാന്റ് ഇന്‍ എയ്ഡ് സ്വീകരിക്കുന്ന സര്‍വകലാശാലകളിലെയും ജീവനക്കാരെ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചതിനാല്‍ ഗുണഭോക്താക്കളുടെ വിവരം ഡാറ്റാബേസിലേക്ക് ആവശ്യപ്പെടുന്ന മുറയ്ക്ക് ലഭ്യമാക്കാന്‍ ബന്ധപ്പെട്ട സ്ഥാപന മേധാവികള്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി.  പ്രത്യേക പ്രൊഫോര്‍മയില്‍ വിവരം ശേഖരിച്ച് ധനകാര്യ വകുപ്പ് തയ്യാറാക്കുന്ന ഡാറ്റബേസിലാണ് നല്‍കേണ്ടത്.  വിശദാംശങ്ങള്‍ തയ്യാറാക്കുന്നതിള്ള സാങ്കേതിക നിര്‍ദ്ദേശങ്ങള്‍ www.medisep.kerala.gov.in ല്‍ ലഭ്യമാക്കും.  വിശദ വിവരങ്ങള്‍ക്ക് 0471-2305851.

പി.എന്‍.എക്‌സ്.1469/18

date