Post Category
ദുരന്തനിവാരണം : ഭിന്നശേഷിക്കാര്‍ക്ക് പരിശീലനം നല്‍കുന്നു
സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി, കോട്ടയം എം.ജി യൂണിവേഴ്‌സിറ്റിയുമായി സഹകരിച്ച് ഇന്റര്‍ യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ ഡിസബിലിറ്റി സ്റ്റഡീസ് ജില്ലയില്‍ ദുരന്തനിവാരണവും പ്രഥമശുശ്രൂഷയുമായി ബന്ധപ്പെട്ട് ഭിന്നശേഷിക്കാരായ വ്യക്തികള്‍ക്ക് ഏപ്രില്‍ 18 മുതല്‍ 21വരെ തൊടുപുഴ പുളിമൂട്ടില്‍ ടൂറിസ്റ്റ് ബംഗ്ലാവില്‍ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ഏപ്രില്‍ 18ന് കാഴ്ച വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കും 19ന് ശ്രവണ-സംസാര വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കും 20ന് ചലനശേഷി വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കം 21ന് മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കുമാണ് പരിശീലനം.
date
- Log in to post comments