Skip to main content

ചുരുങ്ങിയ കാലം കൊണ്ട് ഹരിതകേരളം പദ്ധതി ജനശ്രദ്ധ ആകര്‍ഷിച്ചു: മന്ത്രി മാത്യു. ടി. തോമസ്

 

 

ആരംഭിച്ച് രണ്ട് വര്‍ഷ കാലം കൊണ്ട് തന്നെ ജനങ്ങളുടെ മനസ് കീഴടക്കാനും  സമൂഹത്തില്‍ ഒട്ടേറെ മാറ്റങ്ങള്‍ വരുത്താനും ഹരിതകേരളം പദ്ധതിയ്ക്കായതായി ജലവിഭവ വകുപ്പ് മന്ത്രി അഡ്വ. മാത്യു. ടി. തോമസ് പറഞ്ഞു. അതിന്റെ ഭാഗമായിട്ടാണ് സ്‌കൂള്‍ തലം മുതല്‍ കോളേജ് തലം വരെയുള്ള കുട്ടികള്‍ കൃഷിയെ സ്‌നേഹിക്കാനും കൃഷി ചെയ്യാനും മുന്നിട്ടിറങ്ങിയിരിക്കുന്നത്. പഠനത്തിനപ്പുറം സാമൂഹിക പ്രശ്‌നങ്ങള്‍ മനസ്സിലാക്കാനും അതിലേക്ക് ഇറങ്ങി ചെല്ലാനും ഇത് വിദ്യാര്‍ത്ഥികളെ സഹായിക്കുമെന്നും അദ്ദേഹം  പറഞ്ഞു. കോട്ടയം സി.എം.എസ് കോളേജില്‍ നടന്ന ആഗോള ജൈവസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നുഅദ്ദേഹം. വിഷമില്ലാത്ത പച്ചക്കറിയും അരിയും പൂര്‍ണമായും കേരളത്തില്‍ ഉത്പാദിപ്പിക്കാന്‍ നമുക്ക് കഴിയണം. അതൊടൊപ്പം മണ്ണില്‍ പണിയെടുക്കുന്ന കര്‍ഷകന് അധ്വാനത്തിന്റെ വില നല്കാനും നാം തയ്യാറാകണം. ഉത്പാദനചെലവ് വര്‍ദ്ധിക്കുമ്പോള്‍ അതിനനുസരിച്ചുള്ള ലാഭം കര്‍ഷകനു ലഭിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. എം.ജി സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. എം.ജി സര്‍വ്വകലാശാല രജിസ്ട്രാര്‍ എം.ആര്‍ ഉണ്ണി, പ്രിന്‍സിപ്പല്‍ അഗ്രി. ഓഫീസര്‍ എസ്. ജയലളിത, ഓര്‍ഗാനിക് ഫാമിങ് അസോസ്യേഷന്‍ പ്രസിഡന്റ് സുജാത ഗോയല്‍, എസ്.ബി.ഐ ജനറല്‍ മാനേജര്‍ ജെ.കെ താക്കര്‍, ഡോ. സോമസുന്ദരം, ടോമിച്ചന്‍ ജോസഫ് എന്നിവര്‍ പങ്കെടുത്തു. ആഗോള ജൈവ സംഗമം ഏപ്രില്‍ 24ന് സമാപിക്കും.  

                                                     (കെ.ഐ.ഒ.പി.ആര്‍-748/18)

date