Skip to main content

ലൈഫ് : വെള്ളത്തൂവല്‍ പഞ്ചായത്തില്‍ 228 വീടുകള്‍ക്ക് അനുമതി

 

 

സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വെള്ളത്തൂവല്‍ ഗ്രാമപഞ്ചായത്തില്‍ 228 വീടുകള്‍ പുതുതായി നിര്‍മ്മിക്കും.ആദ്യഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മെയ് ആദ്യവാരം തുടങ്ങാനാണ് പഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനം. ഇതിനു മുന്നോടിയായി ഏപ്രില്‍ 30നകം വീടുകള്‍ പണിയുന്നതുമായി ബന്ധപ്പെട്ട  ഏഗ്രിമെന്റെ് നടപടികള്‍ പൂര്‍ത്തിയാക്കുമെന്ന്  പഞ്ചായത്ത് പ്രസിഡന്റെ് റ്റി ആര്‍ ബിജി പറഞ്ഞു. ഓരോ വീടുകള്‍ക്കും സര്‍ക്കാര്‍ നാലു ലക്ഷം രൂപയാണ് നിര്‍മ്മാണ തുകയായി വകയിരുത്തിയിരിക്കുന്നത്.ആദ്യഘട്ട നിര്‍മ്മാണത്തിനായി മുഴുവന്‍ തുകയുടെ പത്തുശതമാനം ഉപഭോക്താക്കള്‍ക്ക് നല്‍കും.വെള്ളത്തൂവല്‍ പഞ്ചായത്ത് ലൈഫ് മിഷന്‍ പദ്ധതിക്കായി ആകെ 9.12 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. ഈ  തുക നിര്‍മ്മാണത്തിന്റെ നാലുഘട്ടങ്ങളിലായി നല്‍കാനാണ് തീരുമാനം.മുന്‍ക്കാല പദ്ധതികളില്‍ ഉള്‍പെടുത്തി അനുവദിച്ചിട്ടും പൂര്‍ത്തികരിക്കാന്‍ കഴിയാതിരുന്ന 6 ഭവനങ്ങളുടെ നിര്‍മ്മാണവും പുതിയ പദ്ധതിയുടെ അടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കും.പന്ത്രണ്ടു വ്യത്യസ്ഥ മോഡലുകളിലുള്ള വീടുകളാണ് പഞ്ചായത്തില്‍ പുതുതായി നിര്‍മ്മിക്കുന്നത്.മോഡലുകള്‍ തിരഞ്ഞെടുക്കുന്നത് ഉപഭോക്താവിന്റെ താല്‍പര്യപ്രകാരമായിരിക്കും.സമ്പൂര്‍ണ ഭവന പദ്ധതിയായ ലൈഫിനെ ജീവസുറ്റതാക്കുന്നതിന്റെ ഭാഗമായി പഞ്ചായത്ത് ഭരണസമിതിയുടെ ആഭിമുഖ്യത്തില്‍ ബോധവത്ക്കരണ സെമിനാര്‍ സംഘടിപ്പിച്ചിരുന്നു.വീടുകള്‍ക്കര്‍ഹത നേടിയ 250തോളം ആളുകളാണ് ബോധവത്ക്കരണ പരിപ്പാടിയില്‍ പങ്കെടുത്തത്് .വീടു നിര്‍മ്മാണത്തില്‍ ഉപഭോക്താക്കള്‍ക്ക് യാതൊരുവിധ പാളിച്ചയും ഉണ്ടാകാതിരിക്കുന്നതിനുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ബോധവത്ക്കരണ പരിപാടിയില്‍ അധികൃതര്‍ പങ്കുവെച്ചു.ആറുമാസത്തിനുള്ളില്‍ മുഴവന്‍ വീടുകളും യാഥാര്‍ത്ഥ്യമാക്കുകയെന്ന ലക്ഷ്യത്തോടെ നിര്‍മ്മാണ ജോലികള്‍ വേഗത്തിലാക്കാനാണ് പഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനം.

 

date