Skip to main content

ഏലപ്പാറ ഗ്രാമപഞ്ചായത്തിലെ വീട്ടമ്മമാര്‍ക്കായി കോഴിവളര്‍ത്തല്‍ ഗ്രാമ പദ്ധതി

 

പൗള്‍ട്രി വികസന കോര്‍പ്പറേഷന്‍ സംസ്ഥാന സര്‍ക്കാരിന്റെ സഹായത്തോടെ നടപ്പാക്കുന്ന കോഴിവളര്‍ത്തല്‍ ഗ്രാമങ്ങള്‍ പദ്ധതിക്ക് ഏലപ്പാറ ഗ്രാമപഞ്ചായത്തില്‍ തുടക്കമായി. ഗ്രാമപഞ്ചായത്തിലെ വീട്ടമ്മമാര്‍ക്ക് എട്ട് കോഴിക്കുഞ്ഞുങ്ങളെയും അഞ്ചുകിലോ കോഴിത്തീറ്റയും അന്‍പതു രൂപയുടെ മരുന്നും വിതരണം ചെയ്യുന്ന പദ്ധതിയാണിത്. ഏലപ്പാറ ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ കോഴിക്കുഞ്ഞ് വിതരണ പദ്ധതി പീരുമേട് എം.എല്‍.എ ഇ.എസ് ബിജിമോള്‍ ഉദ്ഘാടനം ചെയ്തു. കെ.എസ്.പി.ഡി.സി ചെയര്‍പേഴ്‌സണ്‍ ജെ.ചിഞ്ചുറാണി അദ്ധ്യക്ഷത വഹിച്ചു. കോഴിത്തീറ്റ വിതരണ ഉദ്ഘാടനം ഏലപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാജി കുറ്റിക്കാട്ട് നിര്‍വ്വഹിച്ചു. കെ.എസ്.പി.ഡി.സി എം.ഡി.ഡോ.വിനോദ് ജോണ്‍ റിപ്പോര്‍ട്ടവതരിപ്പിച്ചു. ജില്ലാപഞ്ചായത്തംഗം മോളി ഡൊമിനിക് സ്വാഗതവും സിഡിഎസ് ചെയര്‍പേഴ്‌സണ്‍ റഷീദ റഷീദ് നന്ദിയും പറഞ്ഞു. അഞ്ചുലക്ഷത്തി എണ്‍പത്തിരണ്ടായിരം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കിയത്. കുടുംബശ്രീ അംഗീകരിച്ച ഗുണഭോക്തൃലിസ്റ്റില്‍ ഉള്‍പ്പെട്ട 500 വീട്ടമ്മമാര്‍ക്കാണ്  കോഴിക്കുഞ്ഞുങ്ങളെ ലഭിച്ചത്. ത്രിതല ഗ്രാമപഞ്ചായത്തംഗങ്ങള്‍, വിവിധ രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. 

 

date