Skip to main content

പുതിയ റീസർവേ നമ്പർ

വട്ടിയൂർക്കാവ് വില്ലേജിലെ റീസർവെ അപ്‌ഡേഷൻ പൂർത്തിയായ പി.റ്റി.പി നഗർ, ഈശ്വരി അമ്മൻ സരസ്വതി ക്ഷേത്രത്തിനു സമീപം കരിമൺകുളം റോഡിന് പടിഞ്ഞാറ് ഭാഗം, വട്ടിയൂർക്കാവ് ജങ്ഷൻ എന്നീ ഭാഗങ്ങളിൽ വരുന്ന വസ്തുക്കളുടെ (റീസർവെ ബ്ലോക്ക് നമ്പർ 26 മുതൽ 41 വരെ) റീസർവേ റെക്കോർഡുകൾ മേയ് അഞ്ചിന് നടപ്പിൽ വരും.  അന്നു മുതൽ വില്ലേജോഫീസിലും സബ് രജിസ്ട്രാർ ഓഫീസിലും പുതുതായി നിലവിൽ വന്ന റീസർവെ നമ്പരുകളുടെ അടിസ്ഥാനത്തിൽ കരം സ്വീകരിക്കുകയും വസ്തുക്കളുടെ രജിസ്‌ട്രേഷനുകളും കൈമാറ്റങ്ങളും പോക്കുവരവ് കാര്യങ്ങളും റീസർവെ നമ്പറിന്റെ അടിസ്ഥാനത്തിൽ മാത്രം നടത്തേണ്ടതാണെന്നും ജില്ലാ കളക്ടർ ഡോ. എസ്. കാർത്തികേയൻ അറിയിച്ചു.  
(പി.ആർ.പി 1374/2018)

date