Skip to main content

ചാലിയാര്‍ തീരങ്ങളില്‍ ആര്‍.ഡി.ഒ പരിശോധന നടത്തി

 

 

ചാലിയാര്‍ പുഴയുടെ തീരം മാലിന്യമുക്തമാക്കുന്നതിന്റെ ഭാഗമായി ആര്‍.ഡി.ഒ കെ അജീഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സ്‌ക്വാഡ് അരീക്കോട് ഗ്രാമപഞ്ചായത്തിലെ ചാലിയാര്‍ തീരങ്ങളില്‍ പരിശോധന നടത്തി. ജില്ലാ കളക്ടറുടെ പ്രത്യേക നിര്‍ദ്ദേശപ്രകരായമായിരുന്നു പരിശോധന. പുഴ മലിനാമാക്കുവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ മന്ത്രി കെ.ടി ജലീലിന്റെ അധ്യക്ഷതയില്‍ ഈ മാസം അഞ്ചിന് ജില്ലാ ആസ്ഥാനത്ത് ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചിരുന്നു.

 

പുഴയുടെ തീരങ്ങളിലുള്ള 14 ഓളം സ്ഥാപനങ്ങളിലാണ് ഇന്നലെ പരിശോധന നടന്നത്. ഇതില്‍ രണ്‍ു സ്ഥാപനങ്ങള്‍ പുഴയിലേക്ക് മാലിന്യം നിക്ഷേപിക്കുന്നതായി കണ്‍െത്തി. മാലിന്യങ്ങള്‍ പുഴയിലേക്ക് ഒഴുക്കുന്നതായി കണ്‍െത്തിയതിനെ തുടര്‍ന്ന് തീരത്ത് പ്രവര്‍ത്തിക്കുന്ന റെക്‌സിന്‍ കടയുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ ആര്‍.ഡി.ഒ ഉത്തരവിട്ടു. സ്വന്തമായി മാലിന്യം സംസ്‌കരിക്കുന്നതിനുള്ള സംവിധാനം ഒരുക്കിയതിനു ശേഷം മാത്രമേ സ്ഥാപനം തുടര്‍ന്ന് പ്രവര്‍ത്തിക്കാനാവൂ. ഇതുമായി ബന്ധപ്പെട്ട തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിന് പഞ്ചായത്ത് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കി.

 

ജില്ലാ ശുചിത്വമിഷന്‍ കോര്‍ഡിനേറ്റര്‍ അജീഷ്, ഹരിതകേരളം മിഷന്‍ ജില്ലാ കോര്‍ഡിനോറ്റര്‍  പി. രാജു, അരീക്കോട് ബി.ഡി.ഒ രാകേഷ് ഇ.ടി, അരീക്കോട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി പി.പി സുബൈര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഹുസൈന്‍.എ, അരീക്കോട് എസ്.ഐ അബൂബക്കര്‍ എന്നിവരാണ് പരിശോധനാ സംഘത്തിലുണ്‍ായിരുന്നത്. പരിശോധന വരും ദിവസങ്ങളിലും തുടരും. പുഴയിലും പരിസരങ്ങളിലും മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കും മലിനജലം  ഒഴുക്കുന്നവര്‍ക്കെതിരെ ക്രിമനല്‍ നടപടി സ്വീകരിക്കാനും സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കാനും  പഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്‍െന്ന് ആര്‍.ഡി.ഒ അറിയിച്ചു. തീരങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വ്യാപാരസ്ഥാപനങ്ങളില്‍ നിന്നും പുഴയിലേക്ക് നിരന്തരമായി മാലിന്യം ഒഴുക്കുന്നുണ്‍െന്ന് നാട്ടുകാര്‍ പരാതിപ്പെട്ടിരുന്നു. പുഴയുടെ തീരങ്ങളില്‍ പകര്‍ച്ചാവ്യാധികളും വ്യാപകമാണ്.  ബ്ലൂ ആല്‍ഗയുടെ സാന്നിദ്ധ്യവും പുഴയിലെ ജലത്തില്‍ സ്ഥിരീകരിച്ചിരുന്നു.

date