Skip to main content

ആർ.എസ്. ബൈജു ആദ്യ ആർ.ഡി.ഒ

ആർ.എസ്. ബൈജുവാണ് പുതിയ നെടുമങ്ങാട് റവന്യൂ ഡിവിഷനിലെ ആദ്യ ആർ.ഡി.ഒ മാർച്ച് 15 നാണ് സർക്കാർ ഇദ്ദേഹത്തെ ആർ.ഡി.ഒ ആയി നിയമിച്ചത്.  റവന്യൂ ഡിവിഷനും ഓഫീസും രൂപീകരിക്കുന്ന നടപടിക്രമങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ നോഡൽ ഓഫീസറായും ബൈജുവിനെ ജില്ലാ കളക്ടർ നിയോഗിച്ചിരുന്നു.  32 വർഷത്തെ സർവീസിനുശേഷം മേയ് 31 നു അദ്ദേഹം വിരമിക്കും.
(പി.ആർ.പി 1380/2018)

 

date