Skip to main content

റോഡ് സുരക്ഷ വാരാഘോഷം: സംസ്ഥാനതല സമാപനം 30 ന് തിരുവനന്തപുരത്ത്

ദേശീയ റോഡ് സുരക്ഷ വാരാഘോഷത്തിന്റെ ഭാഗമായി മോട്ടോർ വാഹനവകുപ്പ് സംഘടിപ്പിച്ച റോഡ് സുരക്ഷാ വാരാചരണത്തിന്റെ സംസ്ഥാനതല സമാപനം ഏപ്രിൽ 30 ന് രാവിലെ 11 ന് തിരുവനന്തപുരത്ത് മുഖ്യമന്തി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.  കനകക്കുന്ന് പാലസ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ ഗതാഗത വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ അധ്യക്ഷത വഹിക്കും.  കെ. മുരളീധരൻ എം.എൽ.എ മുഖ്യപ്രഭാഷണവും റോഡ് സുരക്ഷാ പ്രതിജ്ഞ ചൊല്ലിക്കൊടുക്കലും നിർവഹിക്കും.  ഗതാഗത വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ. ജ്യോതിലാൽ, എ.ഡി.ജി.പി. മാരായ കെ. പത്മകുമാർ, നിതിൻ അഗർവാൾ, നഗരസഭാംഗങ്ങളായ ഐഷാ ബേക്കർ, പാളയം രാജൻ, ജോയിന്റ് ട്രാൻസ്‌പോർട്ട് കമ്മിഷണർ രാജീവ് പുത്തലത്ത് എന്നിവർ പങ്കെടുക്കും.  ഏപ്രിൽ 23 നാണ് വാരാചരണം ആരംഭിച്ചത്.
(പി.ആർ.പി 1382/2018)

 

date