Skip to main content

കാഴ്ച പരിമിതരായ കുട്ടികൾക്കുള്ള സ്‌കൂൾ: പ്രവേശനം ആരംഭിച്ചു

തിരുവനന്തപുരം വഴുതയ്ക്കാട് കാഴ്ചപരിമിതർക്കു വേണ്ടിയുള്ള സർക്കാർ വിദ്യാലയത്തിൽ ഒന്നു മുതൽ ഏഴു വരെയുള്ള ക്ലാസുകളിൽ പ്രവേശനം ആരംഭിച്ചു.  ഒന്നാം ക്ലാസിലേയ്ക്ക് അഞ്ചു വയസിനും 10 വയസിനും ഇടയിൽ പ്രായമുള്ളവർക്കും രണ്ട് മുതലുള്ള ക്ലാസുകളിലേയ്ക്ക് ടി.സിയുടെ അടിസ്ഥാനത്തിലുമാണ് പ്രവേശനം.  വിദ്യാഭ്യാസം, ഭക്ഷണം, താമസം എന്നിവ സൗജന്യമാണ്.  സാധാരണ വിദ്യാലയങ്ങളിൽ പഠിപ്പിക്കുന്ന വിഷയങ്ങൾക്ക് പുറമെ ആധുനിക വിവരസാങ്കേതികവിദ്യ, സംഗീതം, ഉപകരണസംഗീതം, വിവിധ തൊഴിലുകളിലുള്ള പരിശീലനം, കായിക വിദ്യാഭ്യാസം തുടങ്ങിയവ ഒന്നാം ക്ലാസ് മുതൽ പഠിപ്പിക്കും.  പ്രവേശനം ലഭിക്കുന്ന വിദ്യാർഥികൾക്ക് സൗജന്യ യൂണിഫോം, സൗജന്യ വൈദ്യപരിശോധനകൾ, മരുന്ന്, സൗജന്യ പഠനവിനോദയാത്രകൾ, സ്വന്തം കഴിവിനെ വികസിപ്പിക്കുന്നതിനുള്ള മത്സരങ്ങൾ തുടങ്ങിയ സേവനങ്ങൾ ലഭ്യമാണ്.  
40 ശതമാനമോ അതിൽ കൂടുതലോ കാഴ്ചക്കുറവുള്ള കുട്ടികളുടെ രക്ഷിതാക്കൾ മെഡിക്കൽ സർട്ടിഫിക്കറ്റ്, ആധാർ കാർഡ്, ജനനസർട്ടിഫിക്കറ്റ്, റേഷൻകാർഡ് എന്നിവയുടെ പകർപ്പ് സഹിതം വിദ്യാലയത്തിൽ നേരിട്ടെത്തണം.  ജൂൺ രണ്ടിനകം പ്രവേശന നടപടികൾ പൂർത്തീകരിക്കും.  അപേക്ഷ ഉടൻ നൽകണം.  വിശദവിവരങ്ങൾക്ക് ഹെഡ്മാസ്റ്റർ, കാഴ്ചപരിമിതർക്കുവേണ്ടിയുള്ള സർക്കാർ വിദ്യാലയം, വഴുതയ്ക്കാട്, തിരുവനന്തപുരം - 14, ഫോൺ: 0471 2328184, മൊബൈൽ 8547326805.  ഇമെയിൽ gbs.tvpm@gmail.com, web www.gsvt.in
(പി.ആർ.പി 1385/2018)

 

 

date