Skip to main content

 ലഹരിക്കെതിരെ ബോധവല്‍ക്കരണ സെമിനാര്‍ നടത്തും

    ലഹരി വസ്തുക്കളെ കേരളത്തില്‍ നിന്നും തുടച്ചു നീക്കുക എന്ന ലക്ഷ്യത്തോടെ വിദ്യാഭ്യാസ വകുപ്പും എക്‌സൈസും എന്‍.സി.സിയും സംയുക്തമായി എന്‍.സി.സി കേഡറ്റുകളുടെ പങ്കാളിത്തത്തോടെ സംസ്ഥാന വ്യാപകമായി ബോധവത്ക്കരണ സെമിനാര്‍ നടത്തും.  മദ്യം, മയക്കുമരുന്ന്, പുകയില പാന്‍മസാല എന്നിവയ്‌ക്കെതിരായ ബോധവല്‍ക്കരണത്തിന്റേയും സെമിനാറിന്റെയും പരിശീലനത്തിന്റെയും സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍് മെയ് മൂന്നിന് രാവിലെ 9.30 ന് നിര്‍വഹിക്കും.  വിദ്യാഭ്യാസ വകുപ്പ് മന്ത്രി 
പ്രൊഫ. സി.രവീന്ദ്രനാഥ് അധ്യക്ഷത വഹിക്കും.  എക്‌സൈസ് മന്ത്രി റ്റി.പി. രാമകൃഷ്ണന്‍, വി.എസ്. ശിവകുമാര്‍ എം.എല്‍.എ, ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടി ഡോ. ഉഷാ ടൈറ്റസ്, എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ്‌സിംഗ്, മേജര്‍ ജനറല്‍ അനൂപ്കുമാര്‍ വി, തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുക്കും.
    സംസ്ഥാനത്തെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് എന്‍.സി.സി കേഡറ്റുകള്‍ ഉള്‍പ്പെടെ അയ്യായിരത്തോളം വിദ്യാര്‍ത്ഥികളും സായുധസേന അംഗങ്ങളും ഓഫീസര്‍മാരും അസോസിയേറ്റ് എന്‍.സി.സി. ഓഫീസര്‍മാരും പങ്കെടുക്കും. ലഹരിമുക്ത ബോധവല്‍ക്കരണത്തിനായി സൈക്കിള്‍റാലി, കേഡറ്റുകളുടെ കൂട്ടായ്മ, പ്രതിജ്ഞ, 14 ജില്ലകളില്‍ നിന്നും തെരഞ്ഞെടുത്ത എന്‍.സി.സി കേഡറ്റുകളുടെ പരിശീലനവും ബോധവല്‍ക്കരണവും എന്നീ പരിപാടികളും നടക്കും.
പി.എന്‍.എക്‌സ്.1586/18

date