Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

    വനിത കമ്മിഷന്റെ ബോധവല്‍ക്കരണ പ്രവര്‍ത്തനനങ്ങളുടെ ഭാഗമായി ഗാര്‍ഹിക പീഡനം സംബന്ധിച്ച് 1,20,000 പോസ്റ്ററുകള്‍ തയ്യാറാക്കിയിട്ടുണ്ട്.  ഇവ പോസ്റ്ററുകള്‍ കേരളത്തിലെ 14 ജില്ലാ ആസ്ഥാനങ്ങളിലേയും വിവിധ സര്‍ക്കാര്‍ ഓഫീസുകളില്‍ വിതരണം ചെയ്യുന്നതിനായി തിരുവനന്തപുരത്ത് പാഴ്‌സല്‍ സര്‍വ്വീസ് നടത്തുന്ന കമ്പനികള്‍/സ്വന്തമായി വാഹനസൗകര്യമുള്ള സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നും ക്വട്ടേഷനുകള്‍ ക്ഷണിച്ചു.  കിലോമീറ്റര്‍ നിരക്കും പ്രതിദിന ബത്തയും രേഖപ്പെടുത്തണം.  ക്വട്ടേഷനുകള്‍ സ്വീകരിക്കുന്ന അവസാന തീയതി 2018 മേയ് മൂന്നിന് മൂന്നുമണി, നാലുമണിക്ക് ക്വട്ടേഷനുകള്‍ തുറക്കും.  ക്വട്ടേഷനുകള്‍ സ്വീകരിക്കുവാനും റദ്ദാക്കുവാനുമുള്ള  അധികാരം മെമ്പര്‍ സെക്രട്ടറിക്കാണ്.  ക്വട്ടേഷന്‍ ലഭിക്കുന്നവര്‍ ഏതു സമയവും സേവനത്തിന് സന്നദ്ധരായിരിക്കണം.  പോസ്റ്ററുകള്‍ ഓഫീസ് പ്രവൃത്തി സമയങ്ങളില്‍ എത്തിച്ചു നല്‍കണം.  കരാറിലേര്‍പ്പെട്ടശേഷവും വ്യവസ്ഥകള്‍ ലംഘിക്കുന്ന പക്ഷം, കരാര്‍ റദ്ദാക്കാനുള്ള അധികാരം മെമ്പര്‍ സെക്രട്ടറിയ്ക്കുണ്ട്.  ക്വട്ടേഷനുകള്‍ അയയ്‌ക്കേണ്ട വിലാസം : മെമ്പര്‍ സെക്രട്ടറി, കേരള വനിത കമ്മിഷന്‍, പി.എം.ജി. പട്ടം, തിരുവനന്തപുരം.  
പി.എന്‍.എക്‌സ്.1588/18

date