Post Category
പി.പി. ലക്ഷ്മണന്റെ വേര്‍പാടില്‍ മുഖ്യമന്ത്രി അനുശോചിച്ചു
ഫിഫ അപ്പീല്‍ കമ്മിറ്റി അംഗവും അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ മുന്‍ പ്രസിഡന്റുമായ പി.പി. ലക്ഷ്മണന്റെ വേര്‍പാട് ദുഃഖകരമാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കണ്ണൂരിന്റെ സാമൂഹ്യ-രാഷ്ട്രീയ-കായികരംഗത്തെ സജീവ സാന്നിധ്യമായിരുന്ന അദ്ദേഹം കായികമേഖലയുടെ വളര്‍ച്ചയ്ക്ക് നിതാന്ത പരിശ്രമം നടത്തിയ വ്യക്തികൂടിയായിരുന്നു. അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധിക്കപ്പെട്ട ഫുട്‌ബോള്‍ സംഘാടകനായിരുന്നു അദ്ദേഹം. തന്റെ ജീവിതം ഫുട്‌ബോളിന് സമര്‍പ്പിച്ച ലക്ഷ്മണന്റെ നിര്യാണം കായിക മേഖലയ്ക്ക് വലിയ നഷ്ടമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
പി.എന്‍.എക്‌സ്.1601/18
date
- Log in to post comments