Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

 

സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് കോട്ടയം നാഗമ്പടം മൈതാനത്ത്  2018 മെയ് 14 മുതല്‍ 20 വരെ ഏഴ് ദിവസങ്ങളിലായി 20,000 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ (സ്റ്റാളുകള്‍ 12,000 ചതുരശ്ര അടി, ഫുഡ്കോര്‍ട്ട്, സ്റ്റേജ് 8000 അടി) നടക്കുന്ന പ്രദര്‍ശന, വിപണനമേളയില്‍ താഴെ പറയുന്ന സേവനങ്ങള്‍ നല്‍കുന്നതിന് പ്രതിദിന നിരക്കില്‍ ക്വട്ടേഷന്‍ ക്ഷണിക്കുന്നു. ഓരോ ഇനത്തിനും പ്രത്യേകം ക്വട്ടേഷനുകള്‍ നല്‍കേണ്ടതാണ്. ക്വട്ടേഷന്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി  മെയ് ആറ് ഉച്ചയ്ക്ക് 03 മണി. പ്രദര്‍ശന സമയം രാവിലെ 10.30 മുതല്‍ വൈകിട്ട് 8.30 വരെ. 1. ജനറേറ്റര്‍ ബാക്കപ്പോടെ വൈദ്യുതീകരണം. 2. സ്റ്റേജിലേക്കും പരിസരത്തേക്കും ആവശ്യമായ ലൈറ്റ് ആന്റ് സൗണ്ട് 3. ഹൗസ് കീപ്പിങ് 4. മെയിന്‍ ഗേയ്റ്റ്  5. സ്റ്റേജില്‍ ബാക്ഡ്രോപ്പ് സ്ഥാപിക്കുന്നതിനുള്ള ചതുരശ്ര അടി നിരക്ക് 6. പരിസ്ഥിതി സൗഹൃദ ബാനറുകള്‍ ചതുരശ്ര അടി നിരക്ക് 7. കളര്‍ നോട്ടീസ് പ്രിന്റിംഗ് 8. കളര്‍ ബ്രോഷര്‍ പ്രിന്റിംഗ് 9. പ്രദര്‍ശന ബോര്‍ഡുകള്‍ 50 എണ്ണം 10. എല്‍ഇഡി പ്രദര്‍ശനം 11.  മൊബൈല്‍ വീഡിയോവാള്‍ പ്രതിദിന നിരക്ക് 12. പോസ്റ്റര്‍ പ്രചാരണം - ഒരു പോസ്റ്റര്‍ പതിക്കുന്നതിനുള്ള നിരക്ക്. കൂടുതല്‍ വിവരങ്ങള്‍ക്ക്  ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 0481 2562558 , 9496003209

 

date