ഒന്നരവര്‍ഷത്തിനിടെ ജില്ലയില്‍ കൃഷിയോഗ്യമാക്കിയത് 873 ഹെക്ടര്‍ തരിശുഭൂമി
കഴിഞ്ഞ ഒന്നരവര്‍ഷത്തിനിടെ ജില്ലയില്‍ കൃഷിയോഗ്യമാക്കിയത് 873 ഹെക്ടര്‍ തരിശുഭൂമി. ജലസംരക്ഷണത്തിനായി പുതുതായി നിര്‍മിച്ചത് 245 തടയണകളും 1234 കിണറുകളും 275 കുളങ്ങളും. നാടിന്റെ പച്ചപ്പ് വീണ്ടെടുക്കലും ജൈവകൃഷി പ്രോത്സാഹനവും ലക്ഷ്യമാക്കി സംസ്ഥന സര്‍ക്കാര്‍ നടപ്പാക്കുന്ന ഹരിതകേരള മിഷന്റെ ഭാഗമായാണീ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.
2016 ഡിസംബര്‍ എട്ടിന് ജില്ലയില്‍ ഹരിതകേരളം മിഷന്‍ പദ്ധതി ആരംഭിച്ചതു 8330 ഹെക്ടറില്‍ കൂടി നെല്‍കൃഷി വ്യാപിപ്പിക്കുകയും ചെയ്തു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും വിവിധ സര്‍ക്കാര്‍, സന്നദ്ധ സന്നദ്ധസംഘടനകളുടെയും സഹകരണത്തോടെയായിരുന്ന ഈ പ്രവര്‍ത്തനങ്ങള്‍.
പച്ചക്കറികൃഷി പ്രോത്സാഹിപ്പിക്കാന്‍ മിഷന്റെ ഭാഗമായി ജില്ലയില്‍ 77 ക്ലസ്റ്ററുകള്‍ രൂപീകരിച്ച് കൃഷിവകുപ്പിന്റെയും കുടുംബശ്രീയുടെയും സഹകരണത്തോടെ 340 ഹെക്ടര്‍ തരിശു നിലത്ത് സ്ഥലത്ത് കൃഷി തുടങ്ങിയിട്ടുണ്ട്. നാലു ലക്ഷം വീടുകളിലും 160 വിദ്യാലയങ്ങളിലും പച്ചക്കറി കൃഷി തുടങ്ങി. 220 സംയോജിത കൃഷി യൂണിറ്റുകളും 19 കാര്‍ഷിക കര്‍മസേനകളും ആരംഭിച്ചു. തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി 7.4 ലക്ഷം വൃക്ഷതൈകളും കൃഷിവകുപ്പിന്റെ ആഭിമുഖ്യത്തില്‍ 50000 വൃക്ഷതൈകളും വെച്ചു പിടിപ്പിച്ചിട്ടുണ്ട്. നെല്‍കൃഷി വ്യാപനവും,പച്ചക്കറിയില്‍ സ്വയംപര്യാപ്തതയും, ലക്ഷ്യമിട്ടുകൊണ്ട്, 'തരിശുരഹിത പഞ്ചായത്തുകള്‍' ആശയവുമായി സുജലം സുഫലം പദ്ധതിയും ജില്ലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
ജലസംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അരുവികളും പുഴകളുമായി 465 കി.മീറ്റര്‍ ദൂരത്തോളം നവീകരിച്ചു. 1631 കിണറുകള്‍ റീചാര്‍ജ് ചെയ്യുകയും 131 കിണറുകളും 238 കുളങ്ങളും നവീകരിക്കുകയും ചെയ്തു. 65 തദ്ദേശ സ്ഥാപനങ്ങളില്‍ നീര്‍ത്തട നടത്തം പൂര്‍ത്തീകരിച്ചു. ഏഴെണ്ണത്തില്‍ നീര്‍ത്തടാധിഷ്ഠിത മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ പുഴ പുറമ്പോക്ക് കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുകയും പുഴ നവീകരിക്കുകയും, കയര്‍ ഭൂവസ്ത്രം ഉള്‍പ്പടെയുള്ള തീരസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തു.
- Log in to post comments