കാലവര്‍ഷത്തിനൊരുങ്ങി: മലമ്പനിക്കെതിരെ ആരോഗ്യ ജാഗ്രത
കാലവര്‍ഷം തുടങ്ങുന്നതിന് മുമ്പേ മലമ്പനിക്കെതിരെ ജാഗ്രതാ ബോധവല്‍ക്കരണവുമായി ജില്ലാ ആരോഗ്യ വകുപ്പ്. മലമ്പനി നിവാരണ യജ്ഞത്തിന്റെ ജില്ലാതല പ്രഖ്യാപനവും ശില്പശാലയും ജില്ലാ കലക്ടര്‍ കളക്ടര്‍ അമിത് മീണ ഉദ്ഘാടനം ചെയ്തു. 2020നകം ജില്ലയില്‍ മലമ്പനി രോഗം നിര്‍മാര്‍ജനം ചെയ്യാനും രോഗ പകര്‍ച്ച തടയാനുമുള്ള പദ്ധതി ആരോഗ്യ വകുപ്പ് പ്രഖ്യാപിച്ചു. ഇതിനായി മുഴുവന്‍ ജന വിഭാഗങ്ങളുടെയും പരിശ്രമം വേണമെന്നും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍കൈയെടുക്കണമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. കൊണ്ടോട്ടി നഗരസഭാ ചെയര്‍മാന്‍ സി.കെ.നാടിക്കുട്ടി അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ സക്കീന മുഖ്യ പ്രഭാഷണം നടത്തി.
പദ്ധതിയുടെ ഭാഗമായി രോഗ നിരീക്ഷണം, സമ്പൂര്‍ണ്ണ ചികിത്സ, ബ്ലോക്ക് തല പരിശീലന പരിപാടികള്‍ എന്നിവ നടത്തുന്നുണ്ട്. പരിപാടിയില്‍ 15 ആരോഗ്യ ബ്ലോക്കുകള്‍, ജന പ്രതിനിധികള്‍ ,വിവിധ വകുപ്പ് പ്രതിനിധികള്‍ വിവിധ ഗ്രൂപ്പുകളായി മലമ്പനി നിര്‍മ്മാര്‍ജന യജ്ഞം വിജയിപ്പിക്കാനുള്ള ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കി അവതരിപ്പിക്കുകയും ചെയ്തു.
ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ മുഹമ്മദ് ഇസ്മായില്‍ വിഷയമവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ എ.പി ഉണ്ണികൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍, ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി.സുധാകരന്‍, നഗരസഭാ ചെയര്‍പേഴ്‌സന്‍ സിഎച്ച് ജമീല ടീച്ചര്‍, ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍ ഡോ.മന്‍സൂര്‍, ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ ഡോ.ഷീബ ബീഗം, മലേറിയ ഓഫീസര്‍ മോഹന ദാസന്‍, മാസ് മീഡിയ ഓഫീസര്‍ ടി.എം ഗോപാലന്‍ എന്നിവര്‍ സംസാരിച്ചു.
- Log in to post comments