Post Category
കോട്ടയം നഗരസഭയില്‍ ജലാശയ സര്‍വ്വേ തുടങ്ങി
മീനച്ചിലാര്‍-മീനന്തറയാര്‍-കൊടൂരാര്‍ മാലിന്യ മുക്ത ജലാശയ സര്‍വ്വേയ്ക്ക് കോട്ടയം നഗരസഭയില്‍ തുടക്കമായി. മുണ്ടാര്‍ കര പനയക്കഴപ്പ് പട്ടിക ജാതി കോളനിയില്‍ ചേര്‍ന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി സര്‍വ്വേ ഉദ്ഘാടനം ചെയ്തു. ചെയര്‍പേഴ്‌സണ്‍ ഡോ. പി.ആര്‍. സോന അധ്യക്ഷത വഹിച്ചു.കൗണ്‍സിലര്‍മാര്‍ , മീനച്ചിലാര്‍-മീനന്തറയാര്‍-കൊടൂരാര്‍ പുനര്‍ സംയോജന പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ അഡ്വ. അനില്‍ കുമാര്‍, ജില്ലാ ശുചിത്വ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ഫിലിപ്പ് ജോസഫ്, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
(കെ.ഐ.ഒ.പി.ആര്‍-865/18)
date
- Log in to post comments