Post Category
കേരള നിക്ഷേപ സൗഹൃദ പ്രോത്സാഹന ബില്ലില്‍ ഏകദിന ശില്‍പശാല
കേരള നിക്ഷേപ സൗഹൃദ പ്രോത്സാഹന നിയമം 2018 അടിസ്ഥാനമാക്കി പഞ്ചായത്ത് - മുനിസിപ്പാലിറ്റി സെക്രട്ടറിമാര്‍ക്കും മറ്റ് അനുബന്ധ ഉദ്യോഗസ്ഥര്‍ക്കു മായി ഏകദിന ശില്‍പ്പശാല സംഘടിപ്പിക്കുന്നു. എടപ്പാള്‍ ഗോള്‍ഡന്‍ ടവറില്‍ ഇന്ന് (മെയ് അഞ്ച്) രാവിലെ 10.30 ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി.ജലീല്‍ ശില്‍പശാല ഉദ്ഘാടനം ചെയ്യും. ജില്ലാ കലക്ടര്‍ അമിത് മീണ മുഖ്യ പ്രഭാഷണം നടത്തും. ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ടി. അബ്ദുല്‍ വഹാബ്, പൊന്നാനി നഗരസഭ ചെയര്‍മാന്‍ സി പി മുഹമ്മദ് കുഞ്ഞി, പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. ലക്ഷ്മി, പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം. ആറ്റുണ്ണി തങ്ങള്‍, എടപ്പാള്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി.ബിജോയ്, മെമ്പര്‍ പി.വി രാധിക, ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ ആര്‍. രമ എന്നിവര്‍ പങ്കെടുക്കും.
date
- Log in to post comments