Skip to main content

എറണാകുളം അറിയിപ്പുകള്‍

പ്ലസ് വണ്‍  പ്രവേശനം: അപേക്ഷ അക്ഷയ കേന്ദ്രങ്ങള്‍ വഴി

കൊച്ചി: പ്ലസ് വണ്‍ പ്രവേശനത്തിനുളള അപേക്ഷകള്‍  ഓണ്‍ലൈനായി അക്ഷയകേന്ദ്രങ്ങള്‍ വഴി നല്‍കാം. അപേക്ഷ നല്‍കല്‍, ഓപ്ഷന്‍ നല്‍കല്‍ തുടങ്ങി പ്ലസ് വണ്‍ പ്രവേശനവുമായി എല്ലാവിധ ഓണ്‍ലൈന്‍ സേവനങ്ങളും അക്ഷയ കേന്ദ്രങ്ങള്‍ വഴി ലഭിക്കും. വിദ്യാര്‍ഥികള്‍ക്ക് അപേക്ഷ അയക്കുന്നതുമായി ബന്ധപ്പെട്ട സംശയനിവാരണമടക്കം ആവശ്യമായ സഹായങ്ങള്‍ അക്ഷയ കേന്ദ്രങ്ങള്‍ വഴി ലഭിക്കും. സര്‍ക്കാര്‍ അംഗീകൃത സേവന കേന്ദ്രങ്ങളായ അക്ഷയവഴി അപേക്ഷ അയയ്ക്കുവാനുളള സൗകര്യം വിദ്യാര്‍ഥികള്‍ പ്രയോജനപ്പെടുത്തണമെന്ന് അക്ഷയ ഡയറക്ടര്‍ അറിയിച്ചു.

 

സാഹിത്യശില്പശാല: മെയ് 25-നു മുമ്പ് അപേക്ഷ നല്കണം

കൊച്ചി: പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പെട്ടവരുടെ സാഹിത്യാഭിരുചി വര്‍ദ്ധിപ്പിക്കുന്നതിനും സര്‍ഗ്ഗവാസനയെ പരിപോഷിപ്പിക്കുന്നതിനുമായി പട്ടികജാതി വികസന വകുപ്പ്  സാഹിത്യശില്പശാല സംഘടിപ്പിക്കുന്നു. 

18 വയസ്സിന് മുകളില്‍  പ്രായമുള്ള  സാഹിത്യാഭിരുചിയുള്ള പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പെട്ടവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.  മറ്റു   വിഭാഗത്തില്‍പെട്ട അഞ്ചു പേരെയും ശില്പശാലയില്‍ പങ്കെടുപ്പിക്കും.

 നിശ്ചിത മാതൃകയിലുള്ള അപേക്ഷ, ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്,     ബയോഡേറ്റ  എസ്.എസ്.എല്‍.സി  സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, അപേക്ഷകന്റെ പ്രസിദ്ധീകരിച്ച/പ്രസിദ്ധീകരണയോഗ്യമായ  ഒരു  സാഹിത്യസൃഷ്ടി എന്നിവ സഹിതം  ചീഫ്  പബ്ലിസിറ്റി ഓഫീസര്‍,  പട്ടികജാതി വികസന വകുപ്പ്,  കനകനഗര്‍, വെള്ളയമ്പലം,  തിരുവനന്തപുരം എന്ന  വിലാസത്തില്‍ മെയ് 25-ന് വൈകുന്നേരം 5 മണിയ്ക്ക് മുമ്പായി നല്കണം.  അപേക്ഷാ ഫോറം പട്ടികജാതി വികസന വകുപ്പിന്റെ www.scdd.kerala.gov.in എന്ന വെബ് സൈറ്റിലും ചീഫ് പബ്ലിസിറ്റി ഓഫീസിലും ലഭ്യമാണ്.             ഫോണ്‍ 0471 2737218, ഇമെയില്‍ -cposcdd@gmail.com

 

വിദ്യഭ്യാസ ആനുകൂല്യത്തിന് അപേക്ഷ ക്ഷണിച്ചു

കൊച്ചി: കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് 1 മുതല്‍ 10 വരെയുള്ള ക്ലാസുകളില്‍ പഠിക്കുന്നതിനുള്ള വിദ്യാഭ്യാസ ആനുകൂല്യത്തിനായി അപേക്ഷ ക്ഷണിച്ചു. ഇവര്‍ക്ക് വിദ്യഭ്യാസ ആനുകൂല്യങ്ങളായ ലംപ്‌സം ഗ്രാന്റ്, പ്രതിമാസ സ്റ്റൈപന്റ്, റ്റിയൂഷന്‍ ഫീസ്, പോക്കറ്റ് മണി, മെസ്സ് ഫീസ്, ഹോസ്റ്റല്‍ ഫീസ്, പരീക്ഷ ഫീസ്, സ്‌പെഷ്യല്‍ ഫീസ് എന്നിവയ്ക്ക് അര്‍ഹതയുള്ളതാണ്. അപേക്ഷകള്‍ എറണാകുളം ഹൈക്കോടതിക്ക് സമീപമുള്ള ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ (മേഖല) ഓഫീസില്‍ നിന്നും ലഭിക്കുന്നതാണ്. ഈ ആഫീസ് വഴിയാണ് ഇനി മുതല്‍ മേല്‍ ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുന്നത്. അപേക്ഷകള്‍ പൂര്‍ണ്ണമായും പൂരിപ്പിച്ച് സ്‌കൂള്‍ അധികാരി സാക്ഷ്യപ്പെടുത്തി,മത്സ്യത്തൊഴിലാളിയാണെന്ന് തെളിയിക്കുന്ന സാക്ഷ്യപത്രം സഹിതം എറണാകുളം(മേഖല) ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ സമര്‍പ്പിക്കേതാണ്. കൂടുതല്‍വിവരങ്ങള്‍ക്ക് എറണാകുളം (മേഖല) ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ നമ്പര്‍ - 0484-2394476

 

അഗ്രോബസാറിന്റെ പ്രവര്‍ത്തനോദ്ഘാടനം 13-ന്

കൊച്ചി: സംസ്ഥാന നാളികേര വികസന കോര്‍പ്പറേഷന്‍ ഇടപ്പള്ളിയിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിനു സമീപം പണി കഴിപ്പിച്ച അഗ്രോബസാറിന്റെ പ്രവര്‍ത്തനോദ്ഘാടനം സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് സംസ്ഥാന കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ് മന്ത്രി വി.എസ്.സുനില്‍കുമാര്‍ നിര്‍വ്വഹിക്കും. മെയ് 13 വൈകീട്ട് മൂന്നിന്  വി.കെ.ഇബ്രാഹിം കുഞ്ഞ് എം.എല്‍.എ യുടെ അദ്ധ്യക്ഷതയില്‍ ചേരുന്ന ചടങ്ങില്‍ പ്രൊഫ.കെ.വി.തോമസ് എം.പി. മുഖ്യാതിഥി ആയിരിക്കും. സര്‍ക്കാരിന്റെ വിവിധ സ്ഥാപനങ്ങളില്‍ ഉല്ാദിപ്പിക്കുന്ന കാര്‍ഷികോത്പന്നങ്ങളുടേയും മൂല്യവര്‍ദ്ധിത ഉല്പ്പന്നങ്ങളുടേയും വിപണനമാണ് അഗ്രോബസാറിന്റെ ലക്ഷ്യം.

 

വാക്-ഇന്‍-ഇന്റര്‍വ്യൂ

കൊച്ചി: എടവനക്കാട് ഇല്ലത്ത്പടിയില്‍ പ്രവര്‍ത്തിക്കുന്ന ഗവ: വൃദ്ധസദനം ആന്റ് ഡിമെന്‍ഷ്യ മുഴുവന്‍ സമയ പരിചരണ കേന്ദ്രത്തില്‍ ഒഴിവുളള താത്കാലിക ഫീമെയില്‍ മള്‍ട്ടിടാക്‌സ് കെയര്‍ പ്രൊവൈഡര്‍മാരുടെ ഒഴിവില്‍ നിയമനം നടത്തുന്നതിന് മെയ് 15-ന് വാക്-ഇന്‍-ഇന്റര്‍വ്യൂ നടതതും. യോഗ്യത എട്ടാം ക്ലാസ് പാസായിരിക്കണം. വയസ് 30-50. ഡിമെന്‍ഷ്യ പരിചരണത്തില്‍ മുന്‍പരിചയം ഉളളവര്‍ക്ക് മുന്‍ഗണന ലഭിക്കും. താത്പര്യമുളളവര്‍ 15-ന് രാവിലെ 10.30 ന് ആവശ്യമായ രേഖകള്‍ സഹിതം കാക്കനാട് കളക്ടറേറ്റിലുളള ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ നടക്കുന്ന വാക്-ഇന്‍-ഇന്റര്‍വ്യൂവില്‍ ഹാജരാകണം.

 

ക്വട്ടേഷന്‍ ക്ഷണിച്ചു

കൊച്ചി: എറണാകുളം ഗവ:ലോ കോളേജ് കാന്റീന്‍ 2017-18 വര്‍ഷം ഏറ്റെടുത്ത് നടത്തുന്നതിന് പരിചയസമ്പന്നരായ വൃക്തികളില്‍ നിന്നും മുദ്രവച്ച ക്വട്ടേഷനുകള്‍ ക്ഷണിച്ചു. 50 രൂപയുടെ നിരതദ്രവ്യം പ്രിന്‍സിപ്പാളിന്റെ പേരില്‍ ഡിമാന്റ് ഡ്രാഫ്റ്റ് എടുത്ത് ക്വട്ടേഷനോടെപ്പം സമര്‍പ്പിക്കണം.  ക്വട്ടേഷനുകള്‍ 22-ന് ഉച്ചയ്ക്ക് 2.30 വരെ നല്‍കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 2352020.

 

 

എഫ്.ഐ.പി ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജില്‍ ബോട്ടണി വിഭാഗത്തില്‍ നിലവിലുളള എഫ്.ഐ.പി സബ്‌സ്റ്റിറ്റിയൂട്ട് ഒഴിവിലേക്ക് നിയമനത്തിനായി യു.ജി.സി നിബന്ധകള്‍ പ്രകാരം അതത് മേഖലാ കോളേജ് / വിദ്യാഭ്യാസ വകുപ്പ് ഉപമേധാവിയുടെ കാര്യാലയത്തില്‍ അദ്ധ്യാപക നിയമനത്തിനുളള യോഗ്യതാ ലിസ്റ്റില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അര്‍ഹരായ ഉദ്യോഗാര്‍ഥികള്‍ മെയ് 29-ന് രാവിലെ 11-ന് അഭിമുഖത്തില്‍ ബന്ധപ്പെട്ട അസല്‍ പ്രമാണങ്ങളുമായി പങ്കെടുക്കണം.

 

ക്വട്ടേഷന്‍ ക്ഷണിച്ചു

കൊച്ചി: കേരള ഹൈക്കോടതിയുടെ  ഉപയോഗത്തിന് 300 എണ്ണം എപ്‌സണ്‍ എം 100 ഇങ്ക് ടാങ്ക് ബോട്ടിലുകള്‍ നല്‍കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ മെയ് 24-ന് ഉച്ചയ്ക്ക് രണ്ടു വരെ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ ഹൈക്കോടതി ഭരണ വിഭാഗം രജിസ്ട്രാര്‍ ഓഫീസില്‍ അറിയാം.

കൊച്ചി: കേരള ഹൈക്കോടതിയുടെ  ഉപയോഗ#ിക്കുന്ന ലാപ്‌ടോപുകള്‍ക്ക്  മൂന്നുവര്‍ഷം ഇന്റര്‍നെറ്റ് സെക്യൂരിറ്റി (33 എണ്ണം) നല്‍കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ മെയ് 21-ന് ഉച്ചയ്ക്ക് രണ്ടു വരെ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ ഹൈക്കോടതി ഭരണ വിഭാഗം രജിസ്ട്രാര്‍ ഓഫീസില്‍ അറിയാം.

 

 

ജന്‍  ശിക്ഷണ്‍ സന്‍സ്ഥാന്‍-ആജീവികദിനാചരണം

 

ഗ്രാമസ്വരാജ്  അഭിയാന്‍പരിപാടിയുടെ ഭാഗമായി ജന്‍  ശിക്ഷണ്‍ സന്‍സ്ഥാന്‍ എറണാകുളം ജില്ലയുടെ വിവിധ  ഭാഗങ്ങളില്‍ മേയ് 5ന് ആജീവികദിവസ് ആചരിച്ചു.

 

പറവൂര്‍ ബ്ലോക്ക് പഞ്ചായത്തുമായി സഹകരിച്ചുനടത്തിയ ദിനാചരണം ബ്ലോക്ക് പ്രസിഡന്റ് അഡ്വ..യേശുദാസ് പറപ്പളളി ഉല്‍ഘാടനം ചെയ്തു. ജന്‍  ശിക്ഷണ്‍ സന്‍സ്ഥാന്‍ ഡയറക്ടര്‍ മുഖ്യപ്രഭാഷണവും കുടുംബശ്രീമിഷന്‍ ജില്ലാ പ്രൊജക്ട് മാനേജര്‍ അജേഷ് വിവിധ സ്‌കില്‍ ഡവലപ്‌മെന്റ് പ്രോഗ്രാമുകളെക്കുറിച്ച് ചര്‍ച്ചാക്ലാസ്സും നടത്തി. ദീന്‍ദയാല്‍ ഉപാദ്ധ്യായ ഗ്രാമീണ്‍ കൗസല്യയോജ്‌ന ഗുണഭോക്താക്കള്‍, ജന്‍  ശിക്ഷണ്‍ സന്‍സ്ഥാന്‍ ഗുണഭോക്താക്കള്‍,സാക്ഷരതാ ഗുണഭോക്താക്കള്‍, കുടുംബശ്രീ ഭാരവാഹികള്‍, ബ്ലോക്ക് മെമ്പര്‍മാര്‍ എന്നിവര്‍  സംബന്ധിച്ചു.

മൂക്കന്നൂര്‍ ബാലനഗര്‍ ഐടിഐ-യുമായി സഹകരിച്ച് ജന്‍  ശിക്ഷണ്‍ സന്‍സ്ഥാന്‍ സ്‌കില്‍ ഇന്ത്യ എന്ന വിഷയത്തെ ആസ്പദമാക്കി ചര്‍ച്ചാക്ലാസ്സും സംഘടിപ്പിച്ചു. ഐടിഐ വിദ്യാര്‍ത്ഥികള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ഐടിഐ പ്രിന്‍സിപ്പല്‍ സൈമണ്‍ സിഎസ്ടി മോഡറേറ്റര്‍ ആയിരുന്നു.

ഇടപ്പളളി ബ്ലോക്കിലെ ചേരാനല്ലൂര്‍ ഗ്രാമപഞ്ചായത്തുമായി സഹകരിച്ച്  നടത്തിയ ആജീവികദിനാചരണം ബ്ലോക്ക് പ്രസിഡന്റ് എം.ആര്‍.ആന്റണി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സോണി ചീക്കു അദ്ധ്യക്ഷത വഹിച്ചു. ഇന്ത്യ സ്‌കില്ലിംഗ് ഇനിഷിയേറ്റീവ്‌സ്  എന്ന വിഷയത്തെ  ആസ്പദമാക്കി ചര്‍ച്ച നടത്തി. പഞ്ചായത്ത് ഭരണസമിതി അംഗങ്ങള്‍, ജന്‍  ശിക്ഷണ്‍ സന്‍സ്ഥാന്‍ ഗുണഭോക്താക്കള്‍, സാക്ഷരതാ പ്രവര്‍ത്തകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവര്‍  സംബന്ധിച്ചു.

ജന്‍  ശിക്ഷണ്‍ സന്‍സ്ഥാന്‍ ജില്ലാതല ആജീവികദിനാചരണം ജെഎസ്എസ് ക്യാമ്പസില്‍ വച്ച് സംഘടിപ്പിക്കുകയുണ്ടായി. ജന്‍  ശിക്ഷണ്‍ സന്‍സ്ഥാന്‍ ഡയറക്ടര്‍ ആമുഖപ്രഭാഷണം നടത്തി. ജന്‍  ശിക്ഷണ്‍ സന്‍സ്ഥാന്‍ ഗുണഭോക്താക്കള്‍,ഇന്‍സ്ട്രക്ടര്‍മാര്‍ എന്നിവര്‍ സംബന്ധിച്ചു.ഇന്ത്യന്‍ സ്‌കില്‍ സിനാറിയോ എന്ന വിഷയത്തെ അധികരിച്ച് പ്രമോദ്.എസ് ക്ലാസ് നയിച്ചു. ജന്‍  ശിക്ഷണ്‍ സന്‍സ്ഥാന്‍ ഗുണഭോക്താക്കള്‍ക്കുളള സര്‍ട്ടിഫിക്കറ്റ് വിതരണവും നടത്തി.

 

നഴ്‌സസ് വാരാഘോഷം 

മെയ് 12 ലോക നഴ്‌സസ് ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി മെയ് 6 മുതല്‍ 12 വരെ ജില്ലയില്‍ നഴ്‌സസ് വാരാഘോഷം വിവിധ പരിപാടികളോടെ നടത്തുന്നു. വാരാഘോഷ പരിപാടികള്‍ക്ക് മെയ് 6 ന് ആലുവ ജില്ലാ ആശുപത്രിയില്‍ തുടക്കം കുറിച്ചു. നഴ്‌സസ് ദിനാഘോഷം മെയ് 12 ന് രാവിലെ 10 മണിക്ക് എറണാകുളം മഹാരാജാസ് കോളേജ് ഓഡിറ്റോറിയത്തില്‍ വെച്ച് പ്രൊഫ. കെ.വി .തോമസ് എം. പി ഉദ്ഘാടനം ചെയ്യും. ഹൈബി ഈഡന്‍ എം .എല്‍ .എ അദ്ധ്യക്ഷത വഹിക്കും. 

നഴ്‌സസ് വാരാഘോഷ  പരിപാടികളോടനുബന്ധിച്ച് മെയ് 10 ന് (വ്യാഴാഴ്ച്ച) രാവിലെ 11.30  മണിക്ക്, പനങ്ങാട് മരിയാലയം വൃദ്ധസദനം സന്ദര്‍ശനവും അന്തേവാസികള്‍ക്കു ബെഡ്ഷീറ്റ് വിതരണവും ഉണ്ടായിരിക്കും. ജില്ലയിലെ വിവിധ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ നിന്നുമുള്ള നഴ്‌സിംഗ് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. 

date