Post Category
ദേവസ്വം ബോര്‍ഡില്‍ അസി.എഞ്ചിനീയര്‍ ഇന്റര്‍വ്യൂ
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ (സിവില്‍) തസ്തികയിലേക്ക് 21, 22, 23 തീയതികളില്‍ ഇന്റര്‍വ്യൂ നടത്തും. തിരുവനന്തപുരം ഗവ. ആയൂര്‍വേദ കോളേജിനടുത്തുള്ള കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് ഓഫീസിലാണ് ഇന്റര്‍വ്യൂ.
മെയിന്‍ ലിസ്റ്റ് രജിസ്റ്റര്‍ നമ്പര്‍ 100123 മുതല്‍ 103355 വരെയുള്ളവര്‍ക്ക് 21 നും 103377 മുതല്‍ 105221 വരെയും സപ്ലിമെന്ററി ഈഴവയും എസ്.സിയും മുഴുവനും 22 നും സപ്ലിമെന്ററി ലിസ്റ്റ് എസ്.റ്റി., ഒ.ബി.സി, വിശ്വകര്‍മ്മ, ധീവര, ഹിന്ദു നാടാര്‍ വിഭാഗങ്ങള്‍ക്ക് 23 നും ഇന്റര്‍വ്യൂ നടക്കും.
ഇന്റര്‍വ്യൂവിന് മൂന്ന് ദിവസം മുമ്പ് വരെ ഇന്റര്‍വ്യൂ മെമ്മോ ലഭിക്കാത്ത ഉദ്യോഗാര്‍ത്ഥികള്‍ ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് ഓഫീസുമായി നേരിട്ട് ബന്ധപ്പെടണം. വിശദവിവരങ്ങള്‍ www.kdrb.kerala.gov.in ല്‍ ലഭ്യമാണ്.
പി.എന്‍.എക്‌സ്.1734/18
date
- Log in to post comments