നോക്കുകൂലി നിര്‍മാര്‍ജ്ജനത്തിന് തൊഴിലാളികളുടെ പൂര്‍ണ്ണ പിന്തുണ
നോക്കുകൂലി ഉള്‍പ്പെടെ തൊഴില്‍ മേഖലയില്‍ നിലനില്‍ക്കുന്ന അനാരോഗ്യ പ്രവണതകള്‍ അവസാനിപ്പിക്കുന്നതിനുള്ള സര്‍ക്കാറിന്റെ ശ്രമങ്ങള്‍ക്ക് തൊഴിലാളികളും യൂണിയനുകളും സഹകരിക്കണമെന്ന് ജില്ലാ കലക്ടര്‍ കെ. ജീവന്‍ബാബു അഭ്യര്‍ത്ഥിച്ചു. ഇതുമായി ബന്ധപ്പെട്ട് കലക്ടറുടെ സാന്നിധ്യത്തില്‍ നടന്ന തൊഴിലാളി തൊഴിലുടമ പ്രതിനിധികളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാറിന്റെ തീരുമാനങ്ങള്‍ക്ക് തൊഴിലാളി സംഘടനകള്‍ പൂര്‍ണ്ണ പിന്തുണ അറിയിച്ചു. തൊഴില്‍ സംരക്ഷിക്കുന്നതിനുള്ള ശ്രമം കൂടി ഉണ്ടാകണമെന്ന് സംഘടനാ പ്രതിനിധികള്‍ ആവശ്യപ്പെട്ടു. ജില്ലാ ലേബര്‍ ഓഫീസര്‍ കെ. മാധവന്‍, അസി. ലേബര്‍ ഓഫീസര്‍മാര്‍, വിവിധ സംഘടനാ പ്രതിനിധികളായ പി.ജി.ദേവ്, കെ.എം. ശ്രീധരന്‍, (ഐ.എന്‍.ടി.യു.സി), കെ.വി.കുഞ്ഞിക്യഷ്ണന്‍(സി.ഐ.ടി.യു), ജോസ് പതാലില്‍, എ.മാധവന്‍, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് കെ. അഹമ്മദ് ഷെറീഫ് തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments