Skip to main content

മന്ത്രിസഭാ രണ്ടാം വാര്‍ഷികം: മികച്ച ഫ്‌ളോട്ടിന് സമ്മാനം

  സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന പ്രദര്‍ശന വിപണന മേളയോടനുബന്ധിച്ച് ഈ മാസം 19-ന് സംഘടിപ്പിക്കുന്ന ഘോഷയാത്രയില്‍ പങ്കെടുക്കാന്‍ ജില്ലയിലെ വിവിധ സര്‍ക്കാര്‍ വകുപ്പുകളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, സഹകരണ സ്ഥാപനങ്ങള്‍, കുടുംബശ്രീ തുടങ്ങിയവയ്ക്ക് കളക്ടര്‍ നിര്‍ദേശം നല്‍കി. വകുപ്പുകളും സ്ഥാപനങ്ങളും ആകര്‍ഷകമായ രീതിയില്‍ ഫ്‌ളോട്ടുകള്‍ തയാറാക്കണമെന്നും അതിന്റെ വിശദാംശം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ അറിയിക്കണമെന്നും കളക്ടര്‍ നിര്‍ദേശിച്ചു. ഘോഷയാത്രയില്‍ പങ്കെടുക്കുന്ന ഫ്‌ളോട്ടുകളില്‍ മികച്ച് മൂന്ന് ഫ്‌ളോട്ടുകള്‍ക്ക് സമ്മാനത്തുകയും നല്‍കും. മേയ് 19 മുതല്‍ 25 വരെ കാഞ്ഞങ്ങാട് അലാമിപ്പള്ളി ബസ് സ്റ്റാന്‍ഡില്‍ പ്രത്യേകം സജ്ജീകരിച്ച പന്തലിലില്‍ വിവിധ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും പ്രദര്‍ശന വിപണന മേള മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായി അരങ്ങേറും.

date