Skip to main content

ആരോഗ്യജാഗ്രതയാത്ര പ്രചാരണ പരിപാടി

    രാജകുമാരി ഗ്രാമപഞ്ചായത്തില്‍ കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തില്‍ രണ്ടു ദിവസങ്ങളിലായി ആരോഗ്യ ജാഗ്രതാ ക്യാമ്പയിന്‍ നടത്തി. ഗ്രാമപഞ്ചായത്ത് ഹാളില്‍ ആരോഗ്യ ജാഗ്രതാ ക്യമ്പയിന്‍ പഞ്ചായത്ത് പ്രസിഡന്റ് പി.റ്റി എല്‍ദോ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വര്‍ഗ്ഗീസ് ആറ്റുപുറം അധ്യക്ഷനായിരുു. ശുചിത്വമിഷന്‍ ജില്ലാ റിസോഴ്‌സ് പേഴ്‌സമാരായ എസ്.ആര്‍. ശെല്‍വവിനായകം, സി.ജെ ബേബി, രാജകുമാരി പി.എച്ച്.സി-ജെ.എച്ച്.ഐ അന്‍വര്‍ എ എിവര്‍ സെമിനാറിന് നേതൃത്വം നല്‍കി. ആശാവര്‍ക്കര്‍മാര്‍, അംഗന്‍വാടി ടീച്ചര്‍മാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങി 82 പേര്‍ സെമിനാറില്‍ പങ്കെടുത്തു. വാര്‍ഡ് അടിസ്ഥാനത്തില്‍ ഓരോ വാര്‍ഡിലും ഒരു ദിവസത്തെ ജാഗ്രതോത്സവം നടത്തുതിന് തീരുമാനിച്ചു.

date