Post Category
സംസ്ഥാനതല യോഗ ഒളിമ്പ്യാഡ്
സംസ്ഥാനതല യോഗ ഒളിമ്പ്യാഡ് തിരുവനന്തപുരം മൈലം ഗവ. ജി.വി.രാജ സ്‌പോര്‍ട്‌സ് സ്‌കൂളില്‍ യുവജന ക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി. ബിജു ഉദ്ഘാടനം ചെയ്തു. ദേശീയ വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി സംഘടിപ്പിക്കുന്ന ദേശീയ യോഗ ഒളിമ്പ്യാഡില്‍ പങ്കെടുക്കേണ്ട സംസ്ഥാന ടീമിനെ തിരഞ്ഞെടുക്കുന്നതിനായാണ് പരിപാടി. അരുവിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഐ. മിനി അധ്യക്ഷത വഹിച്ചു. എസ്.സി.ഇ.ആര്‍.ടി ഡയറക്ടര്‍ ഡോ. ജെ. പ്രസാദ്, കായിക യുവജന ക്ഷേമ വകുപ്പ് ഡയറക്ടര്‍ സഞ്ജയന്‍ കുമാര്‍, എസ്.സി.ഇ.ആര്‍.ടി കരിക്കുലം വിഭാഗം തലവന്‍ ഡോ. എസ്. രവീന്ദ്രന്‍നായര്‍, തുടങ്ങിയവര്‍ പങ്കെടുത്തു. എല്ലാ ജില്ലകളില്‍ നിന്നുമായി 150 ലധികം കായികതാരങ്ങള്‍ ഒളിമ്പ്യാഡില്‍ പങ്കെടുക്കുന്നുണ്ട്.
പി.എന്‍.എക്‌സ്.1772/18
date
- Log in to post comments