Skip to main content

പ്ലമ്പിംഗ് ലൈസന്‍സ് പരീക്ഷ

    കേരള വാട്ടര്‍ അതോറിറ്റിയില്‍ പുതുതായി പ്ലമ്പിംഗ് ലൈസന്‍സ് നല്‍കുന്നതിനുള്ള യോഗ്യത നിര്‍ണയ പരീക്ഷ ഡിസംബറില്‍ നടക്കുമെന്ന് പ്ലമ്പിംഗ് ലൈസന്‍സ് പരീക്ഷാ കണ്‍ട്രോളര്‍ അറിയിച്ചു. സിലബസ് ഉള്‍പ്പെടെയുള്ള അപേക്ഷാഫോം വാട്ടര്‍ അതോറിറ്റിയുടെ പ്രാദേശിക പബ്ലിക് ഹെല്‍ത്ത് ഡിവിഷന്‍ ഓഫീസുകളില്‍നിന്നും www.kwa.kerala.gov.in എന്ന വെബ്‌സൈറ്റില്‍ നിന്നും ജൂണ്‍ ഒന്നു മുതല്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ അതത് ഡിവിഷന്‍ ഓഫീസുകളില്‍ ജൂണ്‍ 30 വൈകിട്ട് അഞ്ച് വരെ സ്വീകരിക്കും.
പി.എന്‍.എക്‌സ്.1774/18

date