Skip to main content

ആശ്വാസ് 2018 സംസ്ഥാനതല ഉദ്ഘാടനം 16 ന്

    സംസ്ഥാന വികലാംഗ ക്ഷേമ കോര്‍പ്പറേഷനില്‍ നിന്ന് സ്വയം തൊഴില്‍ വായ്പയെടുത്ത, മരണമടഞ്ഞ ഭിന്നശേഷിക്കാരുടെ വായ്പ കുടിശിക എഴുതിത്തള്ളി ജാമ്യരേഖകള്‍ തിരികെ നല്‍കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം മേയ് 16 രാവിലെ 11 ന് ആരോഗ്യ, സാമൂഹ്യനീതി മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം പ്രസ്‌ക്ലബ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷത വഹിക്കും.
പി.എന്‍.എക്‌സ്.1776/18

date