Skip to main content

കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് :  അംഗങ്ങളുടെ മക്കള്‍ക്ക് ലാപ്‌ടോപ് വിതരണം

 കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍  അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് ലാപ്‌ടോപ് നല്‍കുന്നു.2017-18 ല്‍ ഒന്നാം വര്‍ഷം കേന്ദ്ര/സംസ്ഥാന എന്‍ട്രന്‍സ് കമ്മീഷന്‍ നടത്തുന്ന പ്രവേശന പരീക്ഷകളുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍- സര്‍ക്കാര്‍ അംഗീകൃത കോളേജുകളില്‍ പ്രവേശനം ലഭിച്ചവര്‍ക്കാണ് ലാപ്‌ടോപ് നല്‍കുക.  

എം.ബി.ബി.എസ്, എം.ബി.എ, എം.സി.എ, ബി.ടെക്, എം.ടെക്, എം.ഫാം, ബി.എ.എം.എസ്, ബി.ഡി.എസ്, ബി.വി.എസ്.സി. ആന്‍ഡ് എ.എച്ച്, ബി.എസ്.സി. എം.എല്‍.റ്റി, ബി.ഫാം, ബി.എസ്.സി. നഴ്‌സിങ് കോഴ്‌സുകളില്‍ പഠിക്കുന്നവര്‍ക്ക് അപേക്ഷിക്കാം.   അപേക്ഷാഫോം അനുബന്ധ രേഖകള്‍ സഹിതം കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ പാലക്കാട് വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്‌പെക്ടറുടെ ഓഫീസില്‍  ഡിസംബര്‍ 10 വരെ സ്വീകരിക്കും. കൂടുതല്‍ വിവരം ഫോണ്‍ : 0491-2515765 
 

date