Skip to main content

മാധ്യമ അവാര്‍ഡിന് എന്‍ട്രികള്‍ ക്ഷണിച്ചു   

 

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ചൈല്‍ഡ് ഡവലപ്‌മെന്റ് സെന്റര്‍ സ്ഥാപക ഡയറക്ടര്‍ ഡോ. എം.കെ.സി നായരുടെ പേരില്‍ ഏര്‍പ്പെടുത്തിയ മാധ്യമ അവാര്‍ഡിന് എന്‍ട്രികള്‍ ക്ഷണിച്ചു.  ശൈശവ-കൗമാര വികസനം സംബന്ധിച്ച് അച്ചടി മാധ്യമങ്ങളില്‍ 2017 ജനുവരി ഒന്നിനും ഡിസംബര്‍ 31 നും ഇടയില്‍ പ്രസിദ്ധീകരിച്ച മികച്ച റിപ്പോര്‍ട്ടിനാണ്  

അവാര്‍ഡ്.  ഇന്ത്യയില്‍ താമസിക്കുന്ന ഇന്ത്യന്‍ പൗരന്മാര്‍ക്ക് എന്‍ട്രികള്‍ അയക്കാം. 8000 രൂപ കാഷ് അവാര്‍ഡും പ്രശസ്തി പത്രവുമാണ് പുരസ്‌കാരം.

പൂരിപ്പിച്ച പ്രൊഫോര്‍മയോടൊപ്പം ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, റിപ്പോര്‍ട്ടിന്റെ ഒറിജിനല്‍ എന്നിവ ഡയറക്ടര്‍, ചൈല്‍ഡ് ഡവലപ്‌മെന്റ് സെന്റര്‍, മെഡിക്കല്‍ കോളേജ് പി.ഒ., തിരുവനന്തപുരം-695011, കേരള എന്ന വിലാസത്തില്‍ ജൂണ്‍ പതിനഞ്ചിനകം ലഭിക്കണം.  നാമനിര്‍ദ്ദേശത്തിനുള്ള പ്രൊഫോര്‍മ www.cdckerala.org എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.

പി.എന്‍.എക്‌സ്.1829/18

date