മദ്രസ്സ അധ്യാപക ഭവന വായ്പ - ഗുണഭോക്താക്കളുടെ എണ്ണം ഇരട്ടിയായി വര്‍ദ്ധിപ്പിച്ചു
സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ മദ്രസ്സ അധ്യാപകരില്‍ നിന്നും പലിശരഹിത ഭവന വായ്പക്കുള്ള അപേക്ഷ ക്ഷണിച്ചു. കഴിഞ്ഞ വര്‍ഷങ്ങളില്‍ പ്രതിവര്‍ഷം 100 പേര്‍ക്ക് നല്‍കി വന്ന മദ്രസ അധ്യാപകര്‍ക്കുള്ള പലിശരഹിത ഭവന വായ്പ ഈ വര്‍ഷം 200 പേര്‍ക്ക് നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവായി. രണ്ടര ലക്ഷം രൂപ വീതമാണ് നല്‍കുന്നത്. 40 നും 57 വയസ്സിനും ഇടയിലുള്ള, രണ്ട് വര്‍ഷമെങ്കിലും മദ്രസ്സ അധ്യാപക ക്ഷേമനിധിയില്‍ അംഗത്വം നിലനിര്‍ത്തിയിട്ടുള്ള മദ്രസ്സ അധ്യാപകര്‍ക്ക് അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ www.ksmdfc.org എന്ന വെബ്‌സൈറ്റില്‍ നിന്നോ ബന്ധപ്പെട്ട ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ റീജിയണല്‍ ഓഫീസില്‍ നിന്നോ ലഭിക്കും. അപേക്ഷകള്‍ വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് നേരിട്ടോ തപാലിലോ കോര്‍പ്പറേഷന്റെ അതത് റീജിയണല്‍ ഓഫീസുകളില്‍ ജൂണ്‍ 30 ന് മുമ്പ് എത്തിക്കണം.
കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ അപേക്ഷകര്‍ കാസര്‍ഗോഡ് സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ റീജിയണല്‍ ഓഫീസ്, ബസ് സ്റ്റാന്റ് ബില്‍ഡിംഗ്, ചെങ്കള പി.ഒ., ചെര്‍ക്കള - 671541 (ഫോണ്‍ 04994 283061) എന്ന വിലാസത്തിലും,
വയനാട്, കോഴിക്കോട് ജില്ലകളിലെ അപേക്ഷകര്‍ സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ ഹെഡ് ഓഫീസ് KURDFC ബില്‍ഡിംഗ്, ചക്കോരത്തുകുളം പി.ഒ., വെസ്റ്റ് ഹില്‍, കോഴിക്കോട് - 673005 (ഫോണ്‍ 0495 2769366) എന്ന വിലാസത്തിലും പാലക്കാട്, മലപ്പുറം ജില്ലകളിലെ അപേക്ഷകര്‍ മലപ്പുറം സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ റീജിയണല്‍ ഓഫീസ്, സുന്നി മഹല്‍ ബില്‍ഡിംഗ്, ജൂബിലി മിനി ബൈപ്പാസ്, പെരിന്തല്‍മണ്ണ - 679322 (ഫോണ്‍ : 04933 297017) എന്ന വിലാസത്തിലും, ഇടുക്കിഎറണാകുളം, കോട്ടയം, തൃശൂര്‍ ജില്ലകളിലെ അപേക്ഷകര്‍ സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ റീജിയണല്‍ ഓഫീസ്, റെസ്റ്റ് ഹൗസ് ബില്‍ഡിംഗ്, പത്തടിപ്പാലം, കളമശ്ശേരി, എറണാകുളം - 682033 (ഫോണ്‍: 0484 - 2532855) എന്ന വിലാസത്തിലും, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ അപേക്ഷകര്‍ കേരള സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ റീജിയണല്‍ ഓഫീസ്, മൈനോറിറ്റി കോച്ചിംഗ് സെന്റര്‍, സമസ്താലയം ബില്‍ഡിംഗ്, മേലെ തമ്പാനൂര്‍, തിരുവനന്തപുരം - 695001 (ഫോണ്‍ 0471 - 2324232) എന്ന വിലാസത്തിലും അപേക്ഷിക്കണം
പി.എന്‍.എക്‌സ്.1830/18
- Log in to post comments