സിവില്‍ സര്‍വീസ് അക്കാദമിയില്‍ ടാലന്റ് ഡവലപ്‌മെന്റ് കോഴ്‌സും സിവില്‍ സര്‍വീസ് ഫൗണ്ടേഷന്‍ കോഴ്‌സും ആരംഭിക്കുന്നു
കേരള സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാഡമിയുടെ ആസ്ഥാന കേന്ദ്രമായ തിരുവനന്തപുരത്തും, പാലക്കാട്, പൊന്നാനി, കോഴിക്കോട്, കല്യാശ്ശേരി, കാഞ്ഞങ്ങാട്, ആളൂര്‍ (തൃശ്ശൂര്‍), മൂവാറ്റുപുഴ, ചെങ്ങന്നൂര്‍, കോന്നി ഉപകേന്ദ്രങ്ങളിലും, ഹൈസ്‌കൂള്‍, ഹയര്‍സെക്കന്ററി വിദ്യാര്‍ത്ഥികള്‍ക്കായി എല്ലാ ഞായറാഴ്ചകളിലും നടത്തുന്ന ഒരു അദ്ധ്യയന വര്‍ഷം ദൈര്‍ഘ്യമുള്ള ടാലന്റ് ഡവലപ്‌മെന്റ്, സിവില്‍ സര്‍വീസ് ഫൗണ്ടേഷന്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. www.ccek.org എന്ന വെബ്‌സൈറ്റില്‍ മേയ് 21 രാവിലെ 10 മുതല്‍ ജൂണ്‍ ആറിന് വൈകിട്ട് അഞ്ച് വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. രജിസ്‌ട്രേഷന്‍ ഫീസ് ഇല്ല. രജിസ്റ്റര്‍ ചെയ്തവര്‍ ജൂണ്‍ ഒന്‍പത് ശനിയാഴ്ച രാവിലെ 11 മുതല്‍ 12.30 വരെ തിരുവനന്തപുരം ചാരാച്ചിറ സെന്ററിലും ഉപകേന്ദ്രങ്ങളിലും നടത്തുന്ന എഴുത്തുപരീക്ഷയ്ക്ക് ഹാജരാകണം. ക്ലാസുകള്‍ ജൂണ്‍ 17 ന് ആരംഭിക്കും. ഫോണ്‍ : 0471 2313065, 8281098867.
പി.എന്‍.എക്‌സ്.1831/18
- Log in to post comments