Skip to main content

ഓട്ടിസം സെന്ററുകളില്‍ റിസോഴ്‌സ് അധ്യാപക ഒഴിവ് 

പാലക്കാട് എസ്.എസ്.എ പരിധിയിലുള്ള ഓട്ടിസം സെന്ററുകളില്‍ കരാറടിസ്ഥാനത്തില്‍ റിസോഴ്‌സ് അധ്യാപകരെ നിയമിക്കും.  പ്ലസ് റ്റു, ഒരു വര്‍ഷത്തില്‍ കുറയാത്ത അംഗീകൃത റഗുലര്‍ സ്‌പെഷല്‍ എജുക്കേഷന്‍  ഓട്ടിസം സ്‌പെക്ട്രം ഡിസോഡര്‍ (എ.എസ്.ഡി)ഡിപ്ലൊമ/ഡിഗ്രി (ആര്‍.സി.ഐ. അംഗീകൃതം) , ടി.ടി.സി/ ബി.എഡ് നേടിയവര്‍ക്ക് അപേക്ഷിക്കാം.ടി.ടി.സി/ ബി.എഡ് യോഗ്യതയുള്ളവരുടെ അഭാവത്തില്‍ അംഗീകൃത സ്‌പെഷല്‍

എജുക്കേഷന്‍(എ.എസ്.ഡി)ഡിപ്ലൊമ/ഡിഗ്രിയുള്ളവരെയും പരിഗണിക്കും.  ബന്ധപ്പെട്ട രേഖകള്‍ സഹിതം ജില്ലാ പ്രൊജക്ട് ഓഫീസര്‍, സര്‍വശിക്ഷാ അഭിയാന്‍ (എസ്.എസ്.എ) സിവില്‍ സ്റ്റേഷന്‍. പാലക്കാട് വിലാസത്തില്‍  നവംബര്‍ 18 വൈകീട്ട് അഞ്ചിനകം അപേക്ഷിക്കണമെന്ന് ജില്ലാ പ്രൊജക്ട് ഓഫീസര്‍ അറിയിച്ചു. 
 

date