Skip to main content

ദേശീയ മാധ്യമ ദിനം : സെമിനാര്‍ നാളെ

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, തൃശൂര്‍ പ്രസ് ക്ലബ് സംയുക്തമായി സംഘടിപ്പിക്കുന്ന മാധ്യമങ്ങളും ഭരണനിര്‍വ്വഹണവും എന്ന സെമിനാര്‍  ദേശീയ മാധ്യമ ദിനമായ നാളെ (നവംബര്‍ 16) പ്രസ് ക്ലബ്  സെമിനാര്‍  ഹാളില്‍ നടക്കും. രാവിലെ 11 ന് മേയര്‍ അജിത ജയരാജന്‍ ഉദ്ഘാടനം ചെയ്യും. പ്രസ് ക്ലബ് പ്രസിഡണ്ട് കെ.പ്രഭാത് അദ്ധ്യക്ഷത വഹിക്കും. കാലിക്കട്ട് സര്‍വ്വകലാശാല ഇ എം എം ആര്‍ സി ഡയറക്ടര്‍ ദാമോദര്‍ പ്രസാദ് വിഷയാതരണം നടത്തും.

വീക്ഷണം റെസിഡന്റ് എഡിറ്റര്‍ എന്‍.ശ്രീകുമാര്‍, ദീപിക ന്യൂസ് എഡിറ്റര്‍ ഡേവീഡ് പൈനാടത്ത്, ദേശാഭിമാനി ന്യൂസ് എഡിറ്റര്‍ എന്‍ മധു, മലയാള മനോരമ ബ്യൂറോ ചീഫ് ഉണ്ണി കെ വാര്യര്‍, മാതൃഭൂമി ന്യൂസ് എഡിറ്റര്‍ എം.കെ.കൃഷ്ണകുമാര്‍, മാധ്യമം ബ്യൂറോ ചീഫ് കെ.പരമേശ്വരന്‍,  മധുമേനോന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും. വാര്‍ഡ് കൗണ്‍സിലര്‍ എം.എസ്.സമ്പൂര്‍ണ്ണ, ഐ.ആന്‍ഡ് പി.ആര്‍.ഡി മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ കെ.മോഹനന്‍ എന്നിവര്‍ ആശംസ നേരും. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ വി.ആര്‍.സന്തോഷ് സ്വാഗതവും പ്രസ് ക്ലബ് സെക്രട്ടറി എം.വിനീത നന്ദിയും പറയും.
 

date