Skip to main content

അക്ഷയ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കും

 
ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കണ്ട സാഹചര്യത്തില്‍ ഇന്നും (ശനി), നാളയും (ഞായര്‍)  ജില്ലയിലെ അക്ഷയ കേന്ദ്രങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കണമെന്ന് ജില്ലാ കളക്ടര്‍  അറിയിച്ചു. അന്തര്‍സംസ്ഥാന ചെക്ക് പോസ്റ്റുകള്‍, ബോര്‍ഡര്‍ ഫെസിലിറ്റേഷന്‍ സെന്ററുകള്‍, കോവിഡ് വാക്‌സിനേഷന്‍, മാസ് ടെസ്റ്റിംഗ് രജിസ്‌ട്രേഷന്‍ എന്നീ സേവനങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കേണ്ടതുണ്ട്. കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിച്ചാണ് അക്ഷയ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കേണ്ടത്.

 

date