Post Category
ജില്ലയില്‍ 24 ന് രജിസ്റ്റര്‍ ചെയ്തത് 26 കേസ്
കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്തതിനെ തുടര്‍ന്ന് ജില്ലയില്‍ ഇന്നലെ (ഏപ്രില്‍ 24) പോലീസ് നടത്തിയ പരിശോധനയില്‍ 26 കേസ് രജിസ്റ്റര്‍ ചെയ്തതായി സ്‌പെഷല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി പി. സി. ബിജുകുമാര്‍ അറിയിച്ചു. ഇത്രയും കേസുകളിലായി 312 പ്രതികളാണുള്ളത് .64 പേരെ അറസ്റ്റ് ചെയ്തു. എട്ടു വാഹനങ്ങളും പിടിച്ചെടുത്തു. വ്യാപാരസ്ഥാപനങ്ങളില്‍ ശാരീരിക അകലം പാലിക്കാത്തത്, അനാവശ്യമായി പുറത്തിറങ്ങുക, പൊതുസ്ഥലങ്ങളില്‍ കൂട്ടംകൂടുക തുടങ്ങിയ കാരണങ്ങളാലാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്.
മാസ്‌ക് ധരിക്കാത്ത 804 പേര്‍ക്കെതിരെ കേസ്
മാസ്‌ക് ധരിക്കാതെ പൊതുസ്ഥലങ്ങളില്‍ ഇറങ്ങിയ 804 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. മാസ്‌ക് ധരിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തി പിഴ അടയ്ക്കാന്‍ നോട്ടീസ് നല്‍കി വിട്ടയച്ചു.
date
- Log in to post comments