Skip to main content

ലോക മലമ്പനി ദിനാചരണം - പ്രബന്ധ രചനാ മത്സരം

 

 

ലോക മലമ്പനി ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ ആരോഗ്യ വകുപ്പ് ഹൈസ്കൂൾ, ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്ക് പ്രബന്ധ രചനാ മത്സരം സംഘടിപ്പിക്കുന്നു. കൊതുകുജന്യ രോഗ മുക്ത കേരളം എങ്ങനെ യാഥാർത്ഥ്യമാക്കാം ? എന്ന വിഷയത്തിലാണ് മത്സരം. രചനകൾ നാല് പേജിൽ കവിയാതെ പേര്, ക്ലാസ്, സ്കൂൾ, വീട്ടു വിലാസം, ഫോൺ നമ്പർ സഹിതം മെയ് 15 നു മുമ്പായി ജില്ലാ മെഡിക്കൽ ഓഫീസ്‌ (ആരോഗ്യം) , കോഴിക്കോട്-673020 എന്ന വിലാസത്തിലോ ഇ മെയിൽ  അഡ്രസിലോ അയക്കുക. തപാലിൽ അയക്കുന്നവർ കവറിന് പുറത്ത് " ലോക മലമ്പനി ദിനാചരണം - പ്രബന്ധ രചനാ മത്സരം "എന്ന് എഴുതണം. വിവരങ്ങൾക്ക് : മൊബൈൽ : 6235169196, e mail: nvbdcpk...@gmail.com

 

date