Skip to main content

ഗതാഗതം നിരോധിച്ചു

ജില്ലയിലെ ഡൈവേര്‍ഷന്‍ റോഡായ കൊണ്ടോട്ടി-തിരൂരങ്ങാടി റൂട്ട് രണ്ടില്‍ കുമ്മിണിപ്പറമ്പിനും മദീന ജംഗഷനുമിടയില്‍ ബി.എം ആന്റ് ബി.സി പ്രവൃത്തി നടക്കുന്നതിനാല്‍ ഇതുവഴിയുള്ള ഗതാഗതം ഏപ്രില്‍ 26 മുതല്‍ പണി പൂര്‍ത്തീകരിക്കുന്നത് വരെ നിരോധിച്ചതായി പൊതുമരാമത്ത് റോഡ്‌സ് വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ഈ പാതയിലൂടെ കോഹിനൂര്‍ ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍ കുമ്മിണിപ്പറമ്പില്‍ നിന്നും തറയിട്ടാല്‍ വഴിയും പള്ളിക്കല്‍ നിന്നും വരുന്ന വാഹനങ്ങള്‍ ന്യൂമാന്‍ ജംഗ്ഷന്‍ വഴിയും തിരിഞ്ഞ് പോകണം.
 

date